ബിഹാറിനെ നയിച്ചുകൊണ്ടുപോവുന്ന 'പൈഡ് പൈപ്പര്‍', നിതീഷ് കുമാറിന്റെ രാഷ്ട്രീയ ജീവിതം

ഇത് പത്താം തവണയാണ് നീതിഷ് കുമര്‍ ബിഹാറിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ പോകുന്നത്
 Nitish Kumar
Nitish Kumar
Updated on
2 min read

പട്‌ന: വികസനത്തിന്റെ പാതയിലൂടെ ബിഹാറിനെ നയിക്കുന്ന കഴിവുറ്റ ഭരണാധികാരിയായാണ് നിതീഷ് കുമാര്‍ അറിയപ്പടുന്നത്. നിലപാടുകളില്‍ ചാഞ്ചാടിയാടിയിട്ടും ബിഹാര്‍ ജനത മാറ്റത്തിന്റെ കൊടുങ്കാറ്റുയര്‍ത്തിയ തങ്ങളുടെ പ്രിയനേതാവിനൊപ്പം തുടരുന്നുവെന്നാണ് ഈ തെരഞ്ഞെടുപ്പും തെളിയിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിലൂന്നിയ പ്രവര്‍ത്തന ശൈലിയാണ് നിതീഷിനെ ജനപ്രിയനാക്കുന്നത്. ഇത് പത്താം തവണയാണ് നീതിഷ് കുമര്‍ ബിഹാറിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ പോകുന്നത്

ബിഹാറിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ 2005 മുതല്‍; ചെറിയ ഇടവേള ഒഴിച്ചാല്‍ മുഖ്യമന്ത്രി കസേരയില്‍ നിന്ന് നിതീഷ് ഇറങ്ങിയിട്ടില്ല. ഒന്‍പതുതവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നിതീഷ് കുമാര്‍ തന്നെയാണ് ബിഹാറില്‍ ഏറ്റവും കാലം മുഖ്യമന്ത്രി കസേരയില്‍ ഇരുന്നതും. ഇതിനിടെ അദ്ദേഹം ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയുമായും കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന ആര്‍ജെഡി നേതൃത്വത്തിലുള്ള മഹാസഖ്യവുമായും ചേര്‍ന്ന് മാറിമാറി ഭരണം നടത്തി.

 Nitish Kumar
'കൈ' ഉയര്‍ത്താനാകാതെ നിതീഷ് കൊടുങ്കാറ്റില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്, രണ്ടക്കം കടന്നില്ല

സോഷ്യലിസ്റ്റ് നേതാവായ നിതീഷ് കുമാറാണ് കഴിഞ്ഞ ദശകങ്ങളില്‍ ബിഹാറിലെ രാഷ്ട്രീയം നിര്‍വചിച്ചത്. പാര്‍ട്ടിയുടെ ശക്തിക്ക് പുറമെ നിതീഷിന്റെ വാക്കുകള്‍ക്കായിരുന്നു ബിഹാറില്‍ എന്നും സ്ഥാനം. കഴിഞ്ഞ 11 വര്‍ഷത്തിനിടെ ആറ് തവണ സഖ്യങ്ങള്‍ മാറിമാറി വിദഗ്ധമായി ചുവടുമാറ്റം നടത്തിയ നിതീഷ് എപ്പോഴും താന്‍ നയിച്ച സഖ്യത്തെ വിജയത്തിലേക്ക് എത്തിച്ചു. അദ്ദേഹത്തിന്റെ ഈ ചാണക്യതന്ത്രമാണ് ബിഹാറില്‍ നിതീഷിനെ അനിഷേധ്യനായ നേതാവാക്കിയത്.

ജയപ്രകാശ് നാരായണന്റെ സോഷ്യലിസ്റ്റ് മൂവ്‌മെന്റിലൂടെയാണ് നിതീഷ് കുമാറിന്റെ രാഷ്ട്രീയ പ്രവേശനം. തന്റെ സമകാലികനായ ലാലുപ്രസാദ് യാദവിനെപ്പോലെ 74ല്‍ മിസാ തടവുകാരനായും 75ല്‍ അടിയന്തരവസ്ഥക്കാലത്തും അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. ബിഹാര്‍ രാഷ്ട്രീയത്തില്‍ എന്നും ലാലുവിനൊപ്പം തന്നെയാണ് നിതീഷിന്റെയും സ്ഥാനം. 1977-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട നിതീഷിന്റെ ആദ്യവിജയം 1985ല്‍ ആയിരുന്നു.

1989ല്‍ ഒമ്പതാം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നിതീഷ് കേന്ദ്ര കൃഷി മന്ത്രിയായി, 1991-ല്‍ വീണ്ടും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.1990ല്‍ ബിഹാറിന്റെ രാഷ്ട്രീയ ഭുമികയില്‍ നിന്ന് കോണ്‍ഗ്രസിനെ പിഴുതെറിഞ്ഞ് ലാലു പ്രസാദ് യാദവിനെ മുഖ്യമന്ത്രിയാക്കുന്നതില്‍ നിതീഷ് കുമാര്‍ പ്രധാന പങ്ക് വഹിച്ചു. 1994ല്‍ ആ സഖ്യത്തില്‍ വിള്ളല്‍ ഉണ്ടായപ്പോള്‍ നിതീഷ് കുമാര്‍ ജനതാപാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുകയും 1994ല്‍ ജോര്‍ജ്ജ് ഫെര്‍ണാണ്ടസുമായി ചേര്‍ന്ന് സമതാ പാര്‍ട്ടി രൂപികരിക്കുകയും ചെയ്തു. 1998ല്‍ എന്‍ഡിഎ സര്‍ക്കാരില്‍ റെയില്‍വേ മന്ത്രിയായ നിതീഷ് ഗൈസല്‍ ട്രെയിന്‍ ദുരന്തത്തെ തുടര്‍ന്ന് മന്ത്രി സ്ഥാനം രാജിവെച്ചു. 2001 - 2004ല്‍ ഉപരിതല ഗതാഗതം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തു.

 Nitish Kumar
ബിഹാറില്‍ 'നിതീഷ് രാജ്' തന്നെ, എന്‍ഡിഎയുടെ വിജയക്കുതിപ്പ്; തകര്‍ന്നടിഞ്ഞ് മഹാസഖ്യം

2000 മാര്‍ച്ച് 3ന് ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും ഭൂരിപക്ഷം തെളിയിക്കാനാകാതെ വന്നതോടെ രാജിവച്ചു. 2003ല്‍ സമതാ പാര്‍ട്ടി ജനതാദള്‍ (യുണൈറ്റഡ്)ല്‍ ലയിച്ചു. 2004-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിതീഷ് നളന്ദയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ബര്‍ഹില്‍ പരാജയപ്പെട്ടു.

ലാലുവുമായി പിരിഞ്ഞ് ഒരു ദശാബ്ദത്തിനുശേഷം, ജെഡി(യു)-ബിജെപി സഖ്യം ആര്‍ജെഡിയെ പരാജയപ്പെടുത്തിയ 2005ലാണ് അദ്ദേഹത്തിന് ബിഹാറില്‍ ആദ്യത്തെ വലിയ വിജയം ലഭിക്കുന്നത്. അക്കാലയളവില്‍ നിതീഷ് മുഖ്യമന്ത്രി കസേരയില്‍ അഞ്ച് വര്‍ഷം തികച്ചു. 2010ല്‍ വന്‍ വിജയം നേടി അദ്ദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു, ജെഡിയു-ബിജെപി സഖ്യത്തിന്റെ മുന്നേറ്റം ആര്‍ജെഡിയെ 22 സീറ്റുകളിലേക്ക് ഒതുക്കി.

മോദിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി 2013ല്‍ എന്‍ഡിഎയുമായി വേര്‍പിരിഞ്ഞ് യുപിഎയില്‍ എത്തി. അക്കാലത്ത് മോദിയുടെ കടുത്ത വിമര്‍ശകരില്‍ ഒരാളായിരുന്നു നിതീഷ് കുമാര്‍. 2015ല്‍ ആര്‍ജെഡിയും കോണ്‍ഗ്രസുമായി ചേര്‍ന്ന് മഹാസഖ്യം രൂപീകരിച്ചു. 2015-ലെ സംസ്ഥാന തെരഞ്ഞെടുപ്പില്‍ അദ്ദേഹം മഹാസഖ്യത്തെ വിജയത്തിലേക്ക് നയിച്ചു. 2017-ല്‍, ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെതിരായ അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് ആര്‍ജെഡിയുമായുള്ള സഖ്യം അവസാനിപ്പിച്ച് എന്‍ഡിഎയില്‍ തിരിച്ചെത്തി, അന്നുതന്നെ മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

2020ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ വിജയിക്കുകയും അദ്ദേഹം മുഖ്യമന്ത്രിയായി തിരിച്ചെത്തുകയും ചെയ്തു. 2022 ഓഗസ്റ്റില്‍ എന്‍ഡിഎ വിട്ട് അദ്ദേഹം വീണ്ടും മഹാസഖ്യത്തിന്റെ ഭാഗമായി പുതിയ സഖ്യ സര്‍ക്കാര്‍ രൂപീകരിച്ചു. 2024 ജനുവരി 28ന്, അദ്ദേഹം മഹാസഖ്യത്തില്‍ നിന്ന് രാജിവെച്ചു, എന്‍ഡിഎയില്‍ വീണ്ടും ചേര്‍ന്നു, ഒമ്പതാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സഖ്യങ്ങള്‍ ഇടയ്ക്കിടെ മാറുന്ന ഈ പ്രവണത അദ്ദേഹത്തിന് 'പല്‍ട്ടു റാം' (Paltu Ram) എന്ന വിളിപ്പേര് നേടിക്കൊടുക്കുകയും ചെയ്തു.

Summary

Nitish Kumar's Long Political Innings

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com