ഇന്റര്‍നെറ്റോ വൈ-ഫൈയോ വേണ്ട; മൊബൈലില്‍ ലൈവ് ചാനലുകള്‍ കാണാം, രാജ്യത്ത് ഡിടിഎം യാഥാര്‍ഥ്യമാവുന്നു

Live broadcast on mobile sans net clears tests
Live broadcast on mobile sans net clears tests
Updated on
1 min read

ന്യൂഡല്‍ഹി: അധികം വൈകാതെ ഇന്ത്യയില്‍ ഇന്റര്‍നെറ്റോ വൈ-ഫൈയോ കൂടാതെ മൊബൈലില്‍ ലൈവ് ടിവി ചാനലുകള്‍, വിഡിയോ, ഓഡിയോ, എമര്‍ജന്‍സി അലേര്‍ട്ടുകള്‍, ഡാറ്റ സേവനങ്ങള്‍ ആസ്വദിക്കാന്‍ വഴിയൊരുങ്ങുന്നു. ഇതിനായി ഡയറക്ട്-ടു-മൊബൈല്‍ (D2M) ബ്രോഡ്കാസ്റ്റിങ് സാങ്കേതികവിദ്യയുടെ അന്തിമ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി.

വോയ്സ് കോളുകള്‍ക്കോ, എസ്എംഎസ് സേവനങ്ങള്‍ക്കോ തടസ്സമുണ്ടാക്കാതെ ഡിടുഎം സേവനങ്ങള്‍ക്ക് മൊബൈല്‍ ടെലിഫോണി സേവനത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് പരീക്ഷണത്തില്‍ വ്യക്തമായി. പരീക്ഷണം വിജയം കണ്ടതോടെ സമഗ്രമായ ബ്ലൂപ്രിന്റ് തയ്യാറാക്കുന്നതിനായി പ്രസാര്‍ ഭാരതി വിശദമായ പ്രോജക്റ്റ് റിപ്പോര്‍ട്ട് തയറാക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

സാങ്കേതികവിദ്യയുടെ വാണിജ്യ റിലീസലിനായുള്ള അന്തിമ പരീക്ഷണങ്ങള്‍ വിജയിച്ചു. സാങ്കേതികവിദ്യ എങ്ങനെ നടപ്പാക്കുമെന്നും നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനുമായി പദ്ധതി രൂപരേഖ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. റിപ്പോര്‍ട്ട് പൂര്‍ത്തിയാകുന്നതോടെ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള നിര്‍ദ്ദേശം പുറപ്പെടുവിക്കുമെന്നാണ് റിപ്പോര്‍ട്ട്. പദ്ധതിയുടെ പ്രോജക്ട് മാനേജ്മെന്റ് കണ്‍സള്‍ട്ടന്റായി പ്രസാര്‍ ഭാരതി നിയമിച്ച കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഏണസ്റ്റ് ആന്‍ഡ് യങ് പബ്ലിക് ബ്രോഡ്കാസ്റ്റര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് അയച്ചിട്ടുണ്ടെന്നാണ് വിവരം.

ഡിടുഎം നേട്ടങ്ങള്‍

കോളുകളോ എസ്എംസ് സേവനങ്ങളോ തടസ്സപ്പെടുത്താതെ മൊബൈല്‍ നെറ്റ്വര്‍ക്കുകള്‍ക്കൊപ്പം ഡിടുഎം സേവനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് പരീക്ഷണങ്ങളിലൂടെ സ്ഥിരീകരിച്ചു

പ്രസാര്‍ ഭാരതി വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് സമര്‍പ്പിച്ചു.

ഡിപിആറിന് അംഗീകാരമായാല്‍ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതിനായി റിക്വസ്റ്റ് ഫോര്‍ പ്രൊപ്പോസല്‍ നല്‍കും

ഇന്റര്‍നെറ്റ് ഇല്ലാതെ മൊബൈല്‍ ഡിവൈസുകളിലേക്ക് ലൈവ് ടിവി, എമര്‍ജന്‍സി അലേര്‍ട്ടുകള്‍, ഡാറ്റ സേവനങ്ങള്‍ എന്നിവ നേരിട്ട് എത്തിക്കാം.

ബ്രോഡ്കാസ്റ്റിങ് -ഹെവി ട്രാഫിക് ഓഫ്ലോഡ് ചെയ്യുന്നതിലൂടെ സാങ്കേതികവിദ്യയ്ക്ക് 'നെറ്റ് കണ്‍ജഷന്‍' കുറക്കാന്‍ കഴിയും.

Summary

No need for internet or Wi-Fi; watch live channels on mobile, DTM testing in final stages

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com