

മുംബൈ: മുംബൈ സ്ഫോടനക്കേസ് പ്രതി നൂർ മുഹമ്മദ് ഖാൻ മരിച്ചു. സ്‌ഫോടന പരമ്പരയുടെ മുഖ്യ സൂത്രധാരൻ ടൈഗർ മേമന്റെ അടുത്ത അനുയായിയും കേസിലെ പ്രതികളിലൊരാളുമാണ് ഖാൻ. ദീർഘനാളായി അസുഖബാധിതനായിരുന്നു. വീട്ടിൽ വച്ചാണ് മരണം.
1993 മാർച്ച് 12 ന് മുംബൈയിൽ നടന്ന സ്ഫോടന പരമ്പരയിൽ ,257 ഓളം പേർ മരിക്കുകയും 700 ലധികം പേർക്ക് പരിക്കേൽക്കുകയും 27 കോടി രൂപയിൽ കൂടുതൽ വിലമതിക്കുന്ന വസ്തുവകകൾ നശിക്കുകയും ചെയ്തു. ദാവൂദ് ഇബ്രാഹിം, ടൈഗർ മെമൻ, യാക്കൂബ് മെമൻ എന്നിവരാണ് മുഖ്യസൂത്രധാരന്മാർ. കേസിൽ നൂർ മുഹമ്മദ് ഖാനെ പത്ത് വർഷം തടവിന് ശിക്ഷിച്ചിരുന്നു. കെട്ടിട നിർമാതാവായ ഖാൻ സ്ഫോടനത്തിനുള്ള ആർഡിഎക്സ് തന്റെ ഗോഡൗണിൽ 58 ചാക്കിലായി സൂക്ഷിക്കുകയും പിന്നീടിത് താനെ കടലിടുക്കിൽ ഉപേക്ഷിച്ചെന്നും തെളിഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates