ആളു കൂടി, പക്ഷേ അതു മുഴുവന്‍ വോട്ടാവില്ല; വിജയ്‌യുടെ റാലികളെക്കുറിച്ച് കമല്‍ഹാസന്‍

'ശരിയായ പാതയില്‍ പോകുക, ധൈര്യത്തോടെ പ്രവര്‍ത്തിക്കുക, ജനങ്ങള്‍ക്ക് നന്മ ചെയ്യുക'
Kamal Haasan
Kamal Haasanഫയല്‍
Updated on
1 min read

ചെന്നൈ: നടന്‍ വിജയ് യുടെ പരിപാടിയിലേക്ക് ഒഴുകിയെത്തുന്ന ജനക്കൂട്ടം മുഴുവന്‍ വോട്ടായി മാറുമെന്ന് പ്രതീക്ഷിക്കേണ്ടെന്ന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍. ഇത് തമിഴക വെട്രി കഴകം തലവനായ വിജയിനു മാത്രമല്ല, തനിക്ക് അടക്കം ബാധകമാണെന്നും കമല്‍ഹാസന്‍ പറഞ്ഞു.

Kamal Haasan
ഇനി വിലക്കുറവിന്റെ കാലം; പുതിയ ജിഎസ്ടി നിരക്കുകള്‍ പ്രാബല്യത്തില്‍

വിജയ് അടുത്തിടെ നടത്തിയ രാഷ്ട്രീയ പരിപാടികളില്‍ വന്‍ ജനക്കൂട്ടമാണ് പങ്കെടുത്തിരുന്നത്. ഇതേക്കുറിച്ചാണ് കമല്‍ഹാസന്‍ പ്രതികരിച്ചത്. തടിച്ചുകൂടിയ ജനക്കൂട്ടം മുഴുവന്‍ വോട്ടുകളായി മാറില്ല എന്നത് ഉറപ്പാണ്, എല്ലാ നേതാക്കള്‍ക്കും ഇത് ബാധകമാണ്. കമല്‍ ആവര്‍ത്തിച്ചു.

' ഈ മാനദണ്ഡം വിജയ്ക്ക് ബാധകമാണോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ വീണ്ടും ചോദിച്ചപ്പോള്‍ കമല്‍ഹാസന്‍ പറഞ്ഞു: 'എല്ലാ നേതാക്കള്‍ക്കും ഇത് ബാധകമാകുമ്പോള്‍, വിജയ്യെ എങ്ങനെ ഒഴിവാക്കാനാകും? ഇത് ഇന്ത്യയിലെ എല്ലാ നേതാക്കള്‍ക്കും ബാധകമാണ്, നിങ്ങള്‍ ജനക്കൂട്ടത്തെ ആകര്‍ഷിച്ചു, പക്ഷേ (എല്ലാം) വോട്ടുകളായി മാറില്ല.

Kamal Haasan
'ഒരു രാജ്യം ഒരു നികുതി സാക്ഷാത്കരിക്കപ്പെട്ടു, നാളെ മുതല്‍ ലാഭത്തിന്റെ ഉത്സവം'; ജിഎസ്ടി പരിഷ്കരണം പ്രഖ്യാപിച്ച് മോദി

'രാഷ്ട്രീയത്തില്‍ പ്രവേശിച്ച വിജയ്ക്ക് നല്‍കാനുള്ള ഉപദേശം എന്താണെന്ന ചോദ്യത്തിന് 'ശരിയായ പാതയില്‍ പോകുക, ധൈര്യത്തോടെ പ്രവര്‍ത്തിക്കുക, ജനങ്ങള്‍ക്ക് നന്മ ചെയ്യുക, ഇതാണ് എല്ലാ നേതാക്കളോടുമുള്ള എന്റെ അഭ്യര്‍ത്ഥന. കമല്‍ഹാസന്‍ പറഞ്ഞു. വിജയുടെ രാഷ്ട്രീ പരിപാടികളിലെ ജനക്കൂട്ടം വോട്ടായി മാറില്ലെന്ന് ഡിഎംകെ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു.

Summary

Kamal Haasan has said that just because a leader happens to attract huge crowds does not mean that the entire turnout will get converted into votes

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com