

വിജയവാഡ: കര്‍ണാടകയ്ക്കു പിന്നാലെ ആന്ധ്രയിലും ഹിജാബ് വിവാദം. വിജയവാഡയിലെ സ്വകാര്യ കോളജില്‍ മതവസ്ത്രം ധരിച്ചെത്തിയ പെണ്‍കുട്ടികളെ അധികൃതര്‍ തടഞ്ഞു. ഇതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കങ്ങള്‍ക്കൊടുവില്‍ ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം വിദ്യാര്‍ഥികളെ കാംപസില്‍ പ്രവേശിപ്പിച്ചു.
ബുര്‍ഖ ധരിച്ചെത്തിയ രണ്ടു പെണ്‍കുട്ടികളെ ലയോള കോളജ് അധികൃതര്‍ തടയുന്നതും തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളും ഉള്‍പ്പെട്ട ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. ബിഎസ് സി ഫൈനല്‍ ഇയര്‍ വിദ്യാര്‍ഥിനികളെയാണ് തടഞ്ഞത്.
മുന്‍പും തങ്ങള്‍ ബുര്‍ഖ ധരിച്ചുതന്നെയാണ് കോളജില്‍ എത്തിയിരുന്നതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. അപ്പോഴൊന്നും ഇല്ലാതിരുന്ന പ്രശ്‌നം ഇപ്പോള്‍ ഉന്നയിക്കുന്നത് എന്തിനെന്ന് അവര്‍ ചോദിച്ചു. ഐഡന്റിറ്റി കാര്‍ഡിലെ ഫോട്ടോയില്‍ പോലും ബുര്‍ഖയാണ് ധരിച്ചിരിക്കുന്നത്.
#HijabRow Two #Muslim Girl students of #Andhra Loyola College in #Vijayawada were disallowed in to the campus for wearing a burka. Issue resolved with the intervention of #Police and District Admin.Later, they were allowed into classes. (
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates