ഒമാൻ തീരത്ത് ചരക്കുകപ്പലിന് നേരെ ആക്രമണം; ശക്തമായി അപലപിച്ച് ഇന്ത്യ; 10 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല

പ്രദേശത്തെ സമാധാനവും സുരക്ഷയും തകർക്കുന്ന ഇത്തരം നടപടികൾ അവസാനിപ്പിക്കണം; നയതന്ത്ര ചർച്ചകളിലൂടെ അടിയന്തരമായി സംഘർഷം ലഘൂകരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം
Cargo vessel
Cargo vessel
Updated on
1 min read

ന്യൂഡൽഹി: ഒമാൻ തീരത്ത് 'ജി.എഫ്.എസ് ഗാലക്സി' എന്ന ചരക്കുകപ്പലിന് നേരെ ഉണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള വാണിജ്യ കപ്പലുകൾക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ മേഖലയിൽ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. കപ്പലിലുണ്ടായിരുന്ന 11 ഇന്ത്യൻ പൗരന്മാരിൽ 10 പേരെ ഇതിനോടകം സുരക്ഷിതമായി രക്ഷപ്പെടുത്തിയതായും ഒരു ഇന്ത്യൻ പൗരനെ കാണാതായതായും വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

ഒമാൻ തീരത്തുണ്ടായ ഈ ആക്രമണം അതീവ ആശങ്കാജനകമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി. കാണാതായ ഇന്ത്യക്കാരനായുള്ള തിരച്ചിലിനും രക്ഷാപ്രവർത്തനങ്ങൾക്കുമായി ഒമാനിലെ ഇന്ത്യൻ എംബസി അവിടുത്തെ പ്രാദേശിക അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഒമാൻ ഭരണകൂടം നൽകുന്ന പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും മന്ത്രാലയം കുറിച്ചു.

മേഖലയിൽ സമാധാനം തിരിച്ചെത്തണം; നയതന്ത്ര പരിഹാരത്തിന് ആഹ്വാനം

മേഖലയിലെ വാണിജ്യ കപ്പലുകളെ ലക്ഷ്യമിട്ടുള്ള ആവർത്തിച്ചുള്ള ആക്രമണങ്ങൾ ആഗോള വ്യാപാര സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.

പശ്ചിമേഷ്യയിലെ വർദ്ധിച്ചുവരുന്ന യുദ്ധസമാനമായ സാഹചര്യങ്ങൾ അടിയന്തരമായി ലഘൂകരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. സമാധാനവും സ്ഥിരതയും തിരിച്ചുകൊണ്ടുവരുന്നതിനായി നിലവിൽ നടക്കുന്ന നയതന്ത്ര ചർച്ചകൾ വേഗത്തിൽ ലക്ഷ്യത്തിലെത്തണം.

അന്താരാഷ്ട്ര നിയമങ്ങൾക്ക് വിധേയമായി, അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സ്വതന്ത്രവും തടസ്സമില്ലാത്തതുമായ കപ്പൽ ഗതാഗതവും വാണിജ്യവും എത്രയും വേഗം പുനഃസ്ഥാപിക്കപ്പെടണം. സിവിലിയൻ കപ്പലുകളെ ആക്രമിക്കുന്നത് അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കാനാകില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Cargo vessel
'ക്ഷേത്രകാര്യങ്ങളിൽ കോടതി ഇടപെടൽ പരിധി വിടുന്നു'; പുനഃപരിശോധിക്കേണ്ട സമയമായെന്നും കെ മുരളീധരൻ
Cargo vessel
കഴുകിയാലും ടിഫിൻ ബോക്സിലെ അടപ്പിനിടയിലെ കറുത്ത പാടുകൾ; മുന്നറിയിപ്പുമായി മൈക്രോബയോളജിസ്റ്റ്
Cargo vessel
ക്ഷമിക്കുന്നതിനും പരിധിയുണ്ട്, ഈ രീതി തുടര്‍ന്നാല്‍ ജനങ്ങള്‍ കൈകാര്യം ചെയ്യും; ജി സുധാകരന് സിപിഎമ്മിന്റെ മുന്നറിയിപ്പ്
Summary

India on Sunday strongly condemned the attack on the commercial merchant vessel GFS Galaxy off the coast of Oman, asserting that repeated targeting of commercial shipping and civilian infrastructure in the region must stop.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com