ശ്രീനഗര്‍: 1931 ജൂലൈ 13 ലെ വെടിവെപ്പില്‍ കൊല്ലപ്പെട്ട രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിക്കാന്‍ മതില്‍ ചാടിക്കടന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ശവകുടീരത്തിലേക്ക് പ്രവേശനം വിലക്കിയ ലഫ്റ്റന്റ് ഗവര്‍ണറുടെ നടപടിയെ വെല്ലുവിളിച്ചാണ് അദ്ദേഹം മതില്‍ ചാടിയത്. മന്ത്രിസഭാംഗങ്ങളുമൊത്ത് രക്തസാക്ഷികളുടെ ശവകുടീരം സന്ദര്‍ശിക്കാനെത്തിയ ഒമര്‍ അബ്ദുള്ളയെയും സംഘത്തെയും പൊലീസ് തടയുകയായിരുന്നു. എന്നാല്‍ ഇതുവകവയ്ക്കാതെ അടച്ചിട്ട ഗേറ്റ് ഒമര്‍ അബ്ദുള്ള ചാടിക്കടന്നു.
1931ല്‍ അന്നത്തെ കശ്മീര്‍ രാജാവായിരുന്ന ഹരിസിങ്ങിനെതിരെ പ്രതിഷേധിച്ചവരെ വെടിവെച്ച് കൊന്ന ദിവസമാണ് ജൂലൈ 13. അതിന്റെ വാര്‍ഷികാചരണം പാടില്ലെന്ന് അടുത്തിടെ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉത്തരവിറക്കിയിരുന്നു. ഒമര്‍ അബ്ദുള്ളയയേയും നാഷണല്‍ കോണ്‍ഫറന്‍സിന്റെയും പ്രതിപക്ഷ പാര്‍ട്ടികളുടേയും നിരവധി നേതാക്കന്‍മാരേയും കഴിഞ്ഞ ദിവസം കരുതല്‍ തടങ്കലിലുമാക്കിയിരുന്നു.
മതില്‍ ചാടിക്കടക്കുന്നതിന്റെ വീഡിയോ ഒമര്‍ അബ്ദുള്ള തന്റെ എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്. 1931 ജൂലൈ 13-ലെ രക്തസാക്ഷികളുടെ ശവകുടീരങ്ങളില്‍ ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ഫത്തേഹ അര്‍പ്പിക്കുകയും ചെയ്തു. എന്റെ വഴി തടയാന്‍ ശ്രമിച്ചു, നൗഹട്ട ചൗക്കില്‍ നിന്ന് നടന്നെത്താന്‍ നിര്‍ബന്ധിതനായി. നഖ്ഷ്ബി സാഹിബ് ദര്‍ഗയിലേക്കുള്ള ഗേറ്റ് അവര്‍ അടച്ചതിനാല്‍ മതില്‍ കയറാന്‍ നിര്‍ബന്ധിതനായി. അവര്‍ എന്നെ പിടികൂടാന്‍ ശ്രമിച്ചു, പക്ഷേ ഇന്ന് എന്നെ തടയാനാകില്ല, ഒമര്‍ തന്റെ പോസ്റ്റില്‍ പറയുന്നു.
അതേസമയം മറ്റൊരു വീഡിയോയില്‍ ഖബര്‍സ്ഥാനില്‍ വെച്ച് തന്നെ മര്‍ദ്ദിച്ചതായി പറയുന്ന മറ്റൊരു വീഡിയോയും ഒമര്‍ അബ്ദുള്ള പങ്കുവെച്ചിട്ടുണ്ട്. ഇത് എനിക്ക് നേരെയുണ്ടായത് ശാരീരിക പീഡനമാണ്, എന്നെ തടയാന്‍ പാടില്ലായിരുന്നു. നിയമവിരുദ്ധമായ ഒന്നും തന്നെ ചെയ്തിട്ടില്ല. വാസ്തവത്തില്‍ നിയമസംരക്ഷകര്‍ എന്ന് പറയുന്നവര്‍ ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഫത്തേഹ അര്‍പ്പിക്കുന്നതില്‍ നിന്ന് ഞങ്ങളെ തടഞ്ഞതെന്ന് വിശദീകരിക്കേണ്ടതുണ്ടെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.
നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള ഖന്യാര്‍ ക്രോസിങില്‍ നിന്ന് രക്തസാക്ഷി സ്മാരകത്തിലേയ്ക്ക് ഓട്ടോറിക്ഷയിലാണ് എത്തിയത്. വിദ്യാഭ്യാസ മന്ത്രി സക്കീന ഇട്ടു സ്‌കൂട്ടറിന്റെ പിന്‍സീറ്റിലിരുന്നാണ് എത്തിയത്. ശ്രീനഗറിലെ ഖന്യാര്‍, നൗഹട്ട എന്നിവടങ്ങളില്‍ നിന്ന് രക്തസാക്ഷി സ്മാരകത്തിലേയ്ക്ക് എത്തുന്ന റോഡുകള്‍ സുരക്ഷാ സേന അടച്ചിരുന്നു. ഒമര്‍ അബ്ദുള്ളയുടെ വാഹന വ്യൂഹം ഖന്യാറില്‍ പൊലീസ് തടയുകയും തുടര്‍ന്ന് വാഹനവ്യൂഹത്തില്‍ നിന്ന് ഇറങ്ങി ഒരു കിലോമീറ്ററിലധികം നടന്ന് ശ്മശാനത്തിലെത്തുകയുമായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി പ്രധാന ഗേറ്റ് കടന്ന് ഫത്തേഹ അര്‍പ്പിക്കാന്‍ സ്മാരകത്തിനുള്ളിലേയ്ക്ക് മതില്‍ ചാടിക്കടന്ന് പ്രവേശിക്കുകയായിരുന്നു. ഒപ്പം അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും മറ്റ് നിരവധി നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കന്‍മാരും അദ്ദേഹത്തിനൊപ്പം േമതില്‍ ചാടിക്കടന്നു.
സ്മാരകത്തില്‍ പ്രവേശിക്കുന്നത് തടഞ്ഞതിന് ഗവര്‍ണര്‍ മനോജ് സിന്‍ഹയേയും പൊലീസിനെതിരെയും മുഖ്യമന്ത്രി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. പൊലീസ് നിയമം മറക്കുന്നുവെന്നും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു. ഇന്നലെ മുതലേ നിയന്ത്രണം ഉണ്ട്. ഫത്തേഹ നടത്താന്‍ അനുവാദമില്ല. ഇത് ദുഃഖകരമാണ്. ഞങ്ങളെ വീട്ടുതടങ്കലിലാക്കി. അവരുടെ ധിക്കാരം നോക്കൂ. ഇതൊരു സ്വതന്ത്ര രാജ്യമാണ്. പക്ഷേ അവര്‍ ഞങ്ങളെ അവരുടെ അടിമകളായി കരുതുന്നു. ഞങ്ങള്‍ അങ്ങനെയല്ല. ഞങ്ങള്‍ ജനങ്ങളുടെ സേവകരാണ്, പക്ഷേ ജനങ്ങളുടെ അടിമകളാണ്. യൂണിഫോമില്‍ അവര്‍ നിയമം ഇല്ലാതാക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല, അദ്ദേഹം പറഞ്ഞു.
അവര്‍ ഞങ്ങളെ പിടിക്കാന്‍ ശ്രമിച്ചു. അവര്‍ ഞങ്ങളുടെ പതാക കീറാന്‍ ശ്രമിച്ചു. പക്ഷേ, അതെല്ലാം വെറുതെയായി. ഞങ്ങള്‍ ഇവിടെ വന്ന് ഫത്തേഹ അര്‍പ്പിച്ചു ജൂലൈ 13ന് മാത്രമേ ഇവിടെ ഈ ശവകുടീരങ്ങള്‍ ഇവിടെയുള്ളൂ എന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍ എപ്പോഴും ഇതിവിടെത്തന്നെയുണ്ട്. ഭരണകൂടത്തിന് എത്ര നേരം ഞങ്ങളെ തടയാന്‍ കഴിയും. ഞങ്ങള്‍ക്ക് തോന്നുമ്പോഴെല്ലാം ഇവിടെ വരും, അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates