

കൊല്‍ക്കത്ത: ദുരുദ്ദേശത്തോടെയും തന്നെ ഉപദ്രവിക്കുക എന്ന ദുഷ്ടലാക്കോടെയും രാജ്ഭവനില്‍ തനിക്കെതിരെ ഒരാള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസ്. ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണ കേസില്‍ ഒരു സ്ത്രീ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. രാജ്ഭവനിലെ പൊലീസ് ഉദ്യോഗസ്ഥയായ സ്ത്രീയാണ് ഗവര്‍ണര്‍ക്കെതിരെ പരാതി നല്‍കിയത്.
രാഷ്ട്രീയ ശക്തികളാണ് അയാള്‍ക്ക് പിന്നിലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ബന്ധപ്പെട്ട ഏജന്‍സികള്‍ ഇക്കാര്യം പരിശോധിച്ചു വരികയാണെന്നും തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്ഭവനിലെ മറ്റ് സ്റ്റാഫുകളോടും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സത്യം പുറത്തുവരുമെന്നും ഇത്തരം വ്യാദ ആരോപണങ്ങളെ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അഴിമതി തടയാനും അക്രമം തടയാനും ഉറച്ച തീരുമാനം എടുത്ത തന്നെ ഭീഷണിപ്പെടുത്തി തടയാനാവില്ല. സത്യം പുറത്തുവരുമെന്ന് തന്നെയാണ് വിശ്വാസം. ഇത്തരം വ്യാജ ആരോപണങ്ങളെ ഭയപ്പെടുന്നില്ല. തന്നെ അപകീര്‍ത്തി തെരഞ്ഞെടുപ്പ് നേട്ടം കൊയ്യാന്‍ ആഗ്രഹിക്കുന്നവരെ ദൈവം അനുഗ്രഹിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അഴിമതിക്കും അക്രമത്തിനുമെതിരായ തന്റെ പോരാട്ടം തുടരുക തന്നെ ചെയ്യും. അതേസമയം ഗവര്‍ണര്‍ക്കെതിരെ പരാതി നല്‍കിയ സാഹചര്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. ആര്‍ട്ടിക്കിള്‍ 361 പ്രകാരം ഗവര്‍ണറെ ശിക്ഷിക്കാനുള്ള അധികാരമില്ലെന്നും വാണിജ്യ ശിശുവികസന മന്ത്രി ഡോ. ശശി പഞ്ച പറഞ്ഞു.
രാവിലെ ജോലി സംബന്ധമായ ആവശ്യത്തിന് ഗവര്‍ണറുടെ വസതിയിലെത്തിയപ്പോള്‍ കൈയില്‍ കയറി പിടിച്ചെന്നുമാണ് ആരോപണം. ഇതിന് മുമ്പ് രണ്ട് തവണയും ലൈംഗികാതിക്രമം നടത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്. ലൈംഗികാരോപണത്തിന് പിന്നാലെ അനുമതിയില്ലാതെ രാജ്ഭവനിലേക്ക് പ്രവേശിക്കുന്നത് പൊലീസ് വിലക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates