ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം; തമിഴ്‌നാട്ടില്‍ മന്ത്രി പെരിയകറുപ്പന്‍ തോറ്റത് ഒറ്റ വോട്ടിന്

തമിഴക വെട്രി കഴകം (TVK) സ്ഥാനാര്‍ത്ഥി സീനിവാസ സേതുപതിയാണ് വിജയിച്ചത്
Periyakaruppan
PeriyakaruppanFile Photo | Express
Updated on
1 min read

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന ഡിഎംകെ നേതാവും സഹകരണ വകുപ്പ് മന്ത്രിയുമായ കെ ആര്‍ പെരിയകറുപ്പന് അപ്രതീക്ഷിത തോല്‍വി. ഒരു വോട്ടിനാണ് പെരിയകറുപ്പന്‍ പരാജയപ്പെട്ടത്.

Periyakaruppan
അന്ന് സ്റ്റാലിനുമായി ഇടഞ്ഞ് പാർട്ടി വിട്ടു, ഇന്ന് വിജയ്‌യുടെ കൈ പിടിച്ച് ഡിഎംകെ കോട്ട തകർത്തു; ആരാണ് തലൈവരെ വീഴ്ത്തിയ വിഎസ് ബാബു ?

തമിഴക വെട്രി കഴകം (TVK) സ്ഥാനാര്‍ത്ഥി സീനിവാസ സേതുപതി ആര്‍ 83,375 വോട്ടുകള്‍ നേടി വിജയിച്ചപ്പോള്‍, പെരിയകറുപ്പന് 83,374 വോട്ടുകളാണ് ലഭിച്ചത്. അവസാന റൗണ്ടിന് തൊട്ടുമുമ്പ് വരെ പെരിയകറുപ്പന്‍ 30 വോട്ടുകള്‍ക്ക് മുന്നിലായിരുന്നു.

എന്നാല്‍ അവസാന റൗണ്ടില്‍ ഫലം ടിവികെ സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി മാറുകയായിരുന്നു. മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ സി തിരുമാരന്‍ 29,054 വോട്ടുകളുമായി മൂന്നാം സ്ഥാനത്താണ്.

Periyakaruppan
തെരഞ്ഞെടുപ്പില്‍ 'ലോട്ടറി' അടിച്ച് സാന്റിയാഗോ മാര്‍ട്ടിന്‍; ഭാര്യയും മകനും അടക്കം മൂന്നുപേര്‍ നിയമസഭയിലേക്ക്

ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷങ്ങളിലൊന്നാണ് സീനിവാസ സേതുപതിയുടേത്. കന്നി തെരഞ്ഞെടുപ്പില്‍ തന്നെ 108 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെ, തമിഴ്നാട്ടിലെ പരമ്പരാഗത രാഷ്ട്രീയ സമവാക്യങ്ങളെയാണ് അട്ടിമറിച്ചത്.

Summary

One vote unseats DMK veteran KR Periyakaruppan in TN's Tiruppattur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com