'ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യക്കേ കഴിയു'

സമാധാനം പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യക്കുള്ള പങ്കിനെ പല രാജ്യങ്ങളും അം​ഗീകരിക്കുന്നു
RSS chief Mohan Bhagwat
Mohan Bhagwatപിടിഐ
Updated on
1 min read

നാ​ഗ്പുർ: പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യക്കു മാത്രമേ കഴിയു എന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവത്. നിരവധി രാ​ജ്യങ്ങൾ ഇന്ത്യയെയാണ് ഇക്കാര്യത്തിൽ പ്രതീക്ഷയോടെ നോക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നാ​ഗ്പുരിൽ വിശ്വഹിന്ദു പരിഷത്തിന്റെ വിദർഭ പ്രാന്ത കാര്യാലയത്തിനു തറക്കല്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമാധാനം പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യക്കുള്ള പങ്കിനെ പല രാജ്യങ്ങളും അം​ഗീകരിക്കുന്നു. ഈ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യക്കു മാത്രമേ സാധിക്കു എന്നാണ് നിരവധി രാജ്യങ്ങൾ വ്യക്തമാക്കുന്നത്.

RSS chief Mohan Bhagwat
കുംഭമേള വൈറൽ താരം മൊണാലിസയ്ക്ക് '18' അല്ല, '16' വയസെന്ന് ജനന സർട്ടിഫിക്കറ്റ്; മധ്യപ്രദേശ് പൊലീസ് കേസെടുക്കും

സ്വാർഥ താത്പര്യങ്ങളും ആധിപത്യം സ്ഥാപിക്കാനുള്ള ആ​ഗ്രഹവുമാണ് ലോകത്തിലെ വിവിധയിടങ്ങളിലെ സംഘർഷങ്ങൾക്കു കാരണം. ഐക്യം, അച്ചടക്കം, ധർമ്മം എന്നിവയിലൂടെ മാത്രമേ ശാശ്വത സമാധാനം കൈവരിക്കാനാകു എന്നും അദ്ദേഹം വ്യക്തമാക്കി.

സംഘർഷങ്ങൾ പരിഹരിക്കുന്നതിനായി കഴിഞ്ഞ 2000 വർഷങ്ങളായി ലോകം വിവിധ ആശയങ്ങൾ പരീക്ഷിച്ചിട്ടുണ്ട്. എന്നാൽ ചെറിയ വിജയങ്ങൾ മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും മോഹൻ ഭാ​ഗവത് കൂട്ടിച്ചേർത്തു.

RSS chief Mohan Bhagwat
സ്പീഡ് ബോട്ട് അപകടത്തില്‍ ഇന്ത്യന്‍ റാലി ഇതിഹാസം ഹരിസിങിനെ കാണാതായി; റെയ്മണ്ട് ചെയര്‍മാനെ രക്ഷിച്ചു
Summary

RSS chief Mohan Bhagwat on Friday said that only India has the ability to bring an end to the ongoing Iran war

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com