

ലഖ്‌നൗ: പ്രയാഗ് രാജില്‍ നടക്കുന്ന മഹാകുംഭമേളയിലെ മൊണാലിസ എന്ന പേരില്‍ താരമായി മാറിയ പെണ്‍കുട്ടി തിരിച്ചു പോയി. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്ന് കുടുംബത്തോടൊപ്പം മാല വില്‍പ്പനയ്‌ക്കെത്തിയതായിരുന്നു ഈ പെണ്‍കുട്ടി. കുംഭമേളയ്‌ക്കെത്തുന്നവര്‍ സെല്‍ഫിക്കും വിഡിയോക്കുമായി പെണ്‍കുട്ടിയുടെ അടുത്തേക്ക് എത്താന്‍ തുടങ്ങിയത് ബിസിനസിനെ ബാധിച്ചതോടെയാണ് തിരികെ അയയ്ക്കാന്‍ തീരുമാനമായത്.
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയോട് രൂപ സാദൃശ്യവും നിഷ്‌കളങ്കമായ പുഞ്ചിരിയും ആകര്‍ഷകമായ നീലക്കണ്ണുകളും സംസാരവുമായി കുംഭമേളക്കെത്തിയവരുടെ മനസ് കവരുകയായിരുന്നു മൊണാലിസ ബോണ്‍സ് ലെ. ഇതോടെ വിദേശ മാധ്യമങ്ങളിലടക്കം വാര്‍ത്തയായി. വിദേശ ചാനലുകള്‍ക്കൊപ്പം പ്രാദേശിക ചാനലുകളും ഇന്റര്‍വ്യൂ നടത്തിയതോടെ മൊണാലിസ പ്രശസ്തയായി. ഇവരെ ഇന്റര്‍വ്യൂ ചെയ്യുന്ന വിഡിയോകള്‍ക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാരാണുള്ളത്.
മൊണാലിസ മേളയില്‍ തുടരുന്നത് നല്ലതല്ലെന്നും ഇന്‍ഡോറിലേയ്ക്ക് മടങ്ങുന്നതാണ് അവളുടെ ക്ഷേമത്തിനും ഉപജീവനത്തിനുമുള്ള ഏറ്റവും നല്ല നടപടിയെന്നും പിതാവ് പറഞ്ഞു. ഉത്തര്‍ പ്രദേശിലെ പ്രയാഗ്രാജില്‍ നടന്നു കൊണ്ടിരിക്കുന്ന മഹാ കുംഭമേളക്കിടെ വിദേശ മാധ്യമങ്ങളിലടക്കം വാര്‍ത്തയായി പ്രശസ്തയായ പെണ്‍കുട്ടി മൊണാലിസ ബോണ്‍സ്ലെ എന്ന യുവതിയാണ് തിരിച്ചു പോയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates