ഓപ്പറേഷന്‍ ട്രാഷി: കശ്മീരിലെ കിഷ്ത്വാറില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു

സിങ്പുര മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഹവീല്‍ദാര്‍ ഗജേന്ദ്രസിങാണ് വീരമൃത്യു വരിച്ചത്.
havildar gajendra sing
വീരമൃത്യു വരിച്ച ഗജേന്ദ്ര സിങ്
Updated on
1 min read

ശ്രീനഗര്‍: കശ്മീരിലെ കിഷ്ത്വാറില്‍ ഭീകരരുരമായുള്ള ഏറ്റുമുട്ടിലില്‍ ഒരുസൈനികന് വീരമൃത്യു. സിങ്പുര മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഹവീല്‍ദാര്‍ ഗജേന്ദ്ര സിങാണ് വീരമൃത്യു വരിച്ചത്.

havildar gajendra sing
കരൂര്‍ ദുരന്തം: വിജയ് പ്രതിയാകാന്‍ സാധ്യത; മനപൂര്‍വ്വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയേക്കും, കുറ്റപത്രം ഫെബ്രുവരിയില്‍

കഴിഞ്ഞ രണ്ടുദിവസമായി കിഷ്ത്വാറിലെ സിങ്പുര മേഖലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. വനമേഖലയില്‍ ഒളിച്ചിരുന്ന ഭീകരരെ തുരത്തുന്നതിനായി ഇന്ത്യന്‍ സേന ഓപ്പറേഷന്‍ ട്രാഷി എന്ന സൈനികനീക്കം നടത്തുന്നതിനിടെ ഇന്ന് പുലര്‍ച്ചെയാണ് സൈനികന് വെടിയേറ്റത്. വനമേഖലയില്‍ ഒളിച്ചിരുന്ന ഭീകരര്‍ ഇന്ത്യന്‍ സൈന്യത്തിനെതിരെ വെടിയുതിര്‍ക്കുകയും ഗ്രനേഡ് എറിയുകയുമായിരുന്നു. ഏറ്റുമുട്ടലില്‍ എട്ടോളം സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നാണ് വിവരം

havildar gajendra sing
കേന്ദ്രത്തിന് മറുപടി; സ്വന്തമായി ദേശീയ പുസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് സ്റ്റാലിന്‍, മലയാളം ഉള്‍പ്പെടെ ഏഴ് ഭാഷകളില്‍ പുരസ്‌കാരം

'ഓപ്പറേഷനിടെ ഹവില്‍ദാര്‍ ഗജേന്ദ്ര സിംഗ് അസാമാന്യമായ ധീരതയും ശൗര്യവുമാണ് പ്രകടിപ്പിച്ചത്,' സൈനിക വക്താവ് പറഞ്ഞു. അദ്ദേഹത്തിന്റെ പോരാട്ടം ഇന്ത്യന്‍ സൈന്യത്തിന്റെ ഉന്നതമായ പാരമ്പര്യം പ്രതിഫലിപ്പിക്കുന്നതാണ്. അദ്ദേഹത്തിന്റെ അടങ്ങാത്ത ധീരതയെയും നിസ്വാര്‍ത്ഥമായ സേവനത്തെയും സൈന്യം ആദരിക്കുകയും, ഈ ദുഃഖസമയത്ത് കുടുംബത്തിനൊപ്പം ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Summary

Operation Trashi-I: Soldier Dies After Being Injured In Gunfight With Terrorists In J&K's Kishtwar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com