'പരസ്യങ്ങള്‍ സിനിമ പ്രദര്‍ശന സമയത്തെ ബാധിക്കുന്നു', ഉപഭോക്താവിന്റെ പരാതിയില്‍ സിനിപോളിസിന് ഉപഭോക്തൃ കമ്മീഷന്‍ നോട്ടീസ്

സൂപ്പര്‍ ഹിറ്റ് ബോളിവുഡ് ചിത്രം 'ധുരന്ധറിന്റെ പ്രദര്‍ശന സമയം, പരസ്യങ്ങളുടെ പ്രദര്‍ശനത്തിലെ സമയത്തിലെ പൊരുത്തക്കേട് എന്നിവയാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്.
cinema hall
cinema hall
Updated on
1 min read

കോട്ട: സിനിമയുടെ പ്രദര്‍ശന സമയത്തിലെ പൊരുത്തക്കേടും പരസ്യങ്ങളുടെ അതിപ്രസരവും സംബന്ധിച്ച പരാതിയില്‍ തീയറ്ററിന് ഉപഭോക്തൃ കമ്മീഷന്‍ നോട്ടീസ്. അഭിഭാഷകനായ സുജീത് സ്വാമി നല്‍കിയ പരാതിയിലാണ് കോട്ടയിലെ സിറ്റി മാളില്‍ സിനിപോളിസ് ഫണ്‍ സിനിമ എന്ന സ്ക്രീൻ നടത്തുന്ന സിനിപോളിസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് കമ്മീഷന്‍ നോട്ടീസ് അയച്ചിരിക്കുന്നത്. സൂപ്പര്‍ ഹിറ്റ് ബോളിവുഡ് ചിത്രം 'ധുരന്ധറിന്റെ പ്രദര്‍ശന സമയം, പരസ്യങ്ങളുടെ പ്രദര്‍ശനത്തിലെ സമയത്തിലെ പൊരുത്തക്കേട് എന്നിവയാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്.

cinema hall
മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗം; രാജ്യത്തെ ആദ്യ അതിവേഗ മെട്രോ നാളെ ട്രാക്കിലേക്ക്- വിഡിയോ

ഡിസംബര്‍ 11 നാണ് അഭിഭാഷകനായ സുജീത് സ്വാമി സിനിമ കാണാനെത്തിയത്. രണ്ട് മണിയ്ക്ക് തുടങ്ങേണ്ട പ്രദര്‍ശനം ട്രെയിലറുകള്‍, പരസ്യങ്ങള്‍, പൊതു സേവന പ്രഖ്യാപനങ്ങള്‍ എന്നിവ മുന്‍കൂട്ടി പ്രദര്‍ശിപ്പിച്ചതിനാല്‍ കൃത്യസമയത്ത് തുടങ്ങിയില്ല. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ പ്രകാരം 3 മണിക്കൂര്‍ 34 മിനിറ്റ് ആണ് സിനിമയുടെ റണ്‍ടൈം ആയി നല്‍കിയിരിക്കുന്നത്. ഇടവേളയുള്‍പ്പെടെ 14 മിനിറ്റാണ് ഷോയുടെ പ്രദര്‍ശന സമയം വേണ്ടിയിരുന്നത്. എന്നാല്‍ 28 മിനിറ്റ് പരസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഇതോടെ ഷെഡ്യൂള്‍ മുഴുവന്‍ മാറി.

cinema hall
ഭര്‍ത്താവിന്റെ ശമ്പള വിവരം വ്യക്തിപരം, അതറിയാന്‍ ഭാര്യക്ക് അര്‍ഹതയില്ല: രാജസ്ഥാന്‍ ഹൈക്കോടതി

സിനിമ പ്രദര്‍ശനം ഷെഡ്യൂള്‍ ചെയ്ത സമയത്തിനപ്പുറം വൈകിപ്പിക്കുകയും പരസ്യങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നത് ഉപഭോക്താക്കളോട് ചെയ്യുന്ന അന്യായമാണെന്നാണ് പരാതിയിലെ ആക്ഷേപം. ഒരു സിനിമ ആവിഷ്‌കാര സൃഷ്ടിയായതിനാല്‍ അനാവശ്യ ഇടപെടലുകള്‍ കൂടാതെ പ്രദര്‍ശിപ്പിക്കണമെന്ന് അദ്ദേഹം പരാതിയില്‍ പറയുന്നു. വിഷയം ചൂണ്ടിക്കാട്ടി

ഡിസംബര്‍ 16 ന് സുജീത് സ്വാമി തീയറ്റര്‍ മാനേജ്മെന്റിന് നോട്ടീസ് അയച്ചു. പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനെ ന്യായീകരിക്കുന്ന നിലയിലായിരുന്നു മാനേജ്മെന്റ് നല്‍കിയ മറുപടി. എന്നാല്‍, റണ്‍ടൈം വൈരുദ്ധ്യത്തെക്കുറിച്ചുള്ള ആരോപണങ്ങളില്‍ പ്രതികരണം ഉണ്ടായിരുന്നില്ല. ഇതോടെയാണ് ഡിസംബര്‍ 23 ന് ജില്ലാ ഉപഭോക്തൃ കമ്മീഷന് പരാതി നല്‍കിയത്.

പരാതി പ്രകാരം വെള്ളിയാഴ്ച കമ്മീഷന്‍ നോട്ടീസ് നല്‍കുകയും മാര്‍ച്ച് 30 നകം മറുപടി സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. തനിക്ക് നേരിട്ട ബുദ്ധിമുട്ടുകളുടെ പശ്ചാത്തലത്തില്‍ ടിക്കറ്റ് തുകയായ 230 രൂപ തിരികെ നല്‍കണമെന്നും, സേവനത്തിലെ പിഴവ് ഉണ്ടാക്കിയ മാനസിക, പ്രൊഫഷണല്‍, സാമ്പത്തിക അസൗകര്യങ്ങള്‍ക്ക് 20,000 രൂപ നഷ്ടപരിഹാരം വേണം. കേസ് നടത്തിപ്പ് ചെലവ് ഉള്‍പ്പെടെ ഒരു ലക്ഷം രൂപ കൂടി നല്‍കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

Summary

Kota District Consumer Disputes Redressal Commission issued a notice to a cinema hall over an alleged mismatch in a film's runtime and showing commercials beyond the showtime

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com