ഹരിയാനയിലെ 'പഞ്ചവടിപ്പാലം'- നിര്‍മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്നു വീണു; മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

ഹരിയാനയിലെ 'പഞ്ചവടിപ്പാലം'- നിര്‍മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്നു വീണു; മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്
ഫോട്ടോ: എഎൻഐ
ഫോട്ടോ: എഎൻഐ
Updated on
1 min read

ചണ്ഡീഗഢ്: ഹരിയാനയിലെ ഗുരുഗ്രാമില്‍ നിര്‍മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്നുവീണു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഗുരുഗ്രാം- ദ്വാരക എക്‌സ്പ്രസ്‌വേയില്‍ ദൗലാത്താബാദിന് സമീപമാണ് മേല്‍പ്പാലം തകര്‍ന്നത്. ഇവിടെ ജോലി ചെയ്യുകയായിരുന്ന മൂന്ന് പേര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. 

ഞായറാഴ്ച രാവിലെ 7.30ഓടെയാണ് മേല്‍പ്പാലം തകര്‍ന്നത്. മേല്‍പ്പാലത്തിന്റെ ഒരുഭാഗമാണ് തകര്‍ന്നു വീണത്. പാലം വീഴുന്നതിന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് സമീപത്തുള്ള താമസക്കാര്‍ സൈറ്റിലേക്ക് ഓടിയെത്തി. പിന്നീട് ഇവരാണ് അധികൃതരെ വിവരം അറിയിച്ചത്. 

ദൗലത്താബാദിനും ബജ്‌ഗെരയ്ക്കും ഇടയിലാണ് പാലം സ്ഥിതി ചെയ്യുന്നത്. ദ്വാരക എക്‌സ്പ്രസ് വേ പദ്ധതി വേഗത്തിലാക്കാന്‍ റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം അടുത്തിടെ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നതിനിടെയാണ് പാലം തകര്‍ന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com