പഹല്‍ഗാം ഭീകരന്റെ സംസ്‌കാരച്ചടങ്ങില്‍ ലഷ്‌കര്‍ കമാന്‍ഡറും, തടഞ്ഞ ബന്ധുക്കള്‍ക്ക് നേരെ തോക്കു ചൂണ്ടി

റിസ്വാന്‍ ഹനീഫ് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നത് താഹിറിന്റെ കുടുംബം വിലക്കുകയും ഇതു സംഘര്‍ഷത്തില്‍ കലാശിച്ചെന്നുമാണ് റിപ്പോര്‍ട്ട്.
Tahir
TahirX
Updated on
1 min read

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ മഹാദേവില്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരിലൊരാളായ താഹിര്‍ ഹബീബിന്റെ സംസ്‌കാര ചടങ്ങില്‍ ലഷ്‌കര്‍ ഭീകരന്‍ റിസ്വാന്‍ ഹനീഫ് പങ്കെടുത്തു. ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ റിസ്വാന്‍ ഹനീഫ് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നത് താഹിറിന്റെ കുടുംബം വിലക്കുകയും ഇതു സംഘര്‍ഷത്തില്‍ കലാശിച്ചെന്നുമാണ് റിപ്പോര്‍ട്ട്.

Tahir
ചികിത്സിക്കാൻ പണമില്ല, എച്ച്ഐവി ബാധിച്ച പിഞ്ചുകുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്നു; അമ്മ അറസ്റ്റിൽ

കുടുംബം വിലക്കിയിട്ടും നിര്‍ബന്ധപൂര്‍വം റിസ്വാന്‍ ഹനീഫ് പങ്കെടുക്കുകയായിരുന്നു. വിലാപയാത്രയ്‌ക്കെത്തി പ്രദേശവാസികള്‍ക്ക് നേരെ ലഷ്‌കര്‍ ഭീകരര്‍ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം ഓപ്പറേഷന്‍ മഹാദേവില്‍ കൊല്ലപ്പെട്ട ഭീകരര്‍ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം ഓപ്പറേഷന്‍ മഹാദേവില്‍ കൊല്ലപ്പെട്ട ഭീകരന്‍ താഹിര്‍ ഹബീബ് മുന്‍പ് ഇസ്ലാമി ജാമിയത്ത് തലബ (ഐജെടി), സ്റ്റുഡന്റ് ലിബറേഷന്‍ ഫ്രണ്ട് (എസ്എല്‍എഫ്) എന്നീ സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്നതായാണ് വിവരം.

Tahir
കശ്മീരില്‍ മൂന്ന് ഭീകരരെ കൂടി സൈന്യം വധിച്ചു; 'ഓപ്പറേഷന്‍ അഖല്‍' മൂന്നാം ദിനവും തുടരുന്നു

ലഷ്‌കര്‍-ഇ-ത്വയ്ബയുമായുള്ള ബന്ധവും പഹല്‍ഗാം ആക്രമണത്തിലെ പങ്കും താഹിറിനെ പിടികിട്ടാപ്പുള്ളിയായ 'എ' കാറ്റഗറി ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞയാഴ്ച ശ്രീനഗറില്‍ നടന്ന ഓപ്പറേഷന്‍ മഹാദേവിലൂടെയാണ് മറ്റ് രണ്ട് പേര്‍ക്കൊപ്പം ഇയാള്‍ കൊല്ലപ്പെട്ടത്.

Summary

Lashkar terrorist Rizwan Hanif attended the funeral of Tahir Habib, one of the Pahalgam terrorists killed in Operation Mahadev

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com