പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം, ജമ്മു കശ്മീരിലെ 16 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും തുറക്കുന്നു

വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഘട്ടം ഘട്ടമായി തുറക്കുകയണെന്നും അദ്ദേഹം പറഞ്ഞു
Pahalgam terror attack, 16 tourist spots in Jammu and Kashmir reopen
kashmirx
Updated on
1 min read

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം അടച്ചിട്ട കശ്മീരിലെയും(kashmir) ജമ്മുവിലെയും 16 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും തുറക്കുന്നു. അടച്ചിട്ട വിനോദ കേന്ദ്രങ്ങള്‍ ചൊവ്വാഴ്ചയോടെ തുറക്കുമെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ അറിയിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഘട്ടം ഘട്ടമായി തുറക്കുകയണെന്നും അദ്ദേഹം പറഞ്ഞു.

അനന്ത്‌നാഗ് ജില്ലയിലെ പഹല്‍ഗാം മാര്‍ക്കറ്റിന് സമീപമുള്ള ബേതാബ് വാലി, പാര്‍ക്കുകള്‍, വെരിനാഗ്, കൊക്കര്‍നാഗ്, അച്ചബല്‍ ഗാര്‍ഡനുകള്‍ എന്നിവയാണ് ആദ്യ ഘട്ടത്തില്‍ തുറക്കുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍.

സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയെ തുടര്‍ന്നാണ് വീണ്ടും ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കാന്‍ തീരുമാനമായതെന്ന് മേഖലയിലെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനുള്ള ആദ്യപടിയാണിതെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിലേക്ക് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക ടൂറുകളും, പാര്‍ലമെന്ററി പ്രതിനിധി സംഘങ്ങളെയും എത്തിക്കുന്നു. ഇത് പൊതുജനവിശ്വാസം വളര്‍ത്തുന്നതിനും ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കും അദ്ദേഹം പറഞ്ഞു.

വാര്‍ഷിക അമര്‍നാഥ് തീര്‍ത്ഥാടനത്തിന് മുന്നോടിയായി ജമ്മു കശ്മീരിലെ ജനങ്ങളുടെ സാമ്പത്തിക ഉറവിടമായ ടൂറിസത്തെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. ആക്രമണത്തിനുശേഷം പഹല്‍ഗാമിലും ഗുല്‍മാര്‍ഗിലും ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയും ടൂറിസം ഉദ്യോഗസ്ഥരും പരാതിപ്പെട്ടിരുന്നു.

ഉത്തരാഖണ്ഡ് ഹെലികോപ്റ്റര്‍ അപകടം: കുട്ടി ഉൾപ്പെടെ ഏഴുപേർ മരിച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com