പഹല്‍ഗാം ഭീകരാക്രമണം: കശ്മീരില്‍ ഇന്ന് ബന്ദ്; പിന്തുണച്ച് പിഡിപി

ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ലഷ്കറെ തയിബ അനുകൂല സംഘടനയായ ദ് റെസിസ്റ്റൻസ് ഫ്രണ്ട് ഏറ്റെടുത്തു
kashmir terror attack
കശ്മീരില്‍ സൈന്യത്തിന്റെ തിരച്ചില്‍ പിടിഐ
Updated on
1 min read

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് ജമ്മു കശ്മീരില്‍ ഇന്ന് ബന്ദ് പ്രഖ്യാപിച്ച് വ്യാപാരികള്‍. വ്യാപാര ബന്ദിന് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഇന്‍ഡസ്ട്രീസ് കശ്മീര്‍, ജമ്മു കശ്മീര്‍ ഹോട്ടലിയേഴ്‌സ് ക്ലബ്, റസ്‌റ്റോറന്റ് ഓണേഴ്‌സ്, ട്രാവല്‍ ഏജന്‍സികള്‍ തുടങ്ങിയ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച പിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിമായുമായ മെഹബൂബ മുഫ്തി ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബന്ദിന് പിന്തുണ പ്രഖ്യാപിച്ച മുത്താഹിദ മജ്‌ലിസ് ഉലമ നേതാവ് മിര്‍വായിസ് ഉമര്‍ ഫറൂഖ്, കശ്മീര്‍ താഴ് വരയിലെ കടകളും ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും പൊതുഗതാഗതവുമെല്ലാം പ്രവര്‍ത്തനം നിര്‍ത്തിവെച്ച് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.

കശ്മീരിലെ പഹൽ​ഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 28 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ലഷ്കറെ തയിബ അനുകൂല സംഘടനയായ ദ് റെസിസ്റ്റൻസ് ഫ്രണ്ട് ഏറ്റെടുത്തു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിനോദ സഞ്ചാരികൾക്കും ദുരിതം അനുഭവിക്കുന്നവർക്കുമായി പ്രത്യേക ഹെൽപ്ഡെസ്ക്കുകൾ തുറന്നു.

അനന്ത്നാഗ്: 01932222337, 7780885759, 9697982527, 6006365245.

ശ്രീനഗർ: 01942457543, 01942483651,7006058623രികൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com