ബിഎസ്എഫ് വെടിവച്ച് വിഴ്ത്തിയ പാക് ഡ്രോണ്‍
ബിഎസ്എഫ് വെടിവച്ച് വിഴ്ത്തിയ പാക് ഡ്രോണ്‍

3.4 കിലോ ഹെറോയിനുമായി പാക് ഡ്രോണ്‍; ബിഎസ്എഫ് വെടിവച്ചിട്ടു 

ഡ്രോണില്‍ നിന്ന് 3.4 കിലോ ഹെറോയിന്‍ കണ്ടെത്തി. ഒരാളെ അറസ്റ്റ് ചെയ്തു.
Published on

അമൃത്സര്‍: ബിഎസ്എഫ് ജവാന്‍മാര്‍ പാകിസ്ഥാന്‍ ഡ്രോണ്‍ വെടിവച്ച് വീഴ്ത്തി. പഞ്ചാബിലെ അമൃത്സറിലെ അതിര്‍ത്തിക്ക് സമീപം എത്തിയ ഡ്രോണ്‍ ആണ് വെടിവച്ച് വീഴ്ത്തിയത്. ഡ്രോണില്‍ നിന്ന് 3.4 കിലോ ലഹരിമരുന്ന് കണ്ടെത്തി. ഒരാളെ അറസ്റ്റ് ചെയ്തു.

പാകിസ്ഥാന്‍കാരുടെ രണ്ടുശ്രമങ്ങളാണ് അതിര്‍ത്തി രക്ഷാസേന പരാജയപ്പെടുത്തിയത്. അമൃത്സര്‍ സെക്ടറിലെ രണ്ട് സ്ഥലങ്ങളില്‍ നിന്ന് പാക് ഡ്രോണുകള്‍ വഴി അയച്ച ഹെറോയിനാണ് പിടിച്ചെടുത്തത്. വിപണയില്‍ 40 കോടി വില വരും. പട്രോളിങ്ങിനിടെയാണ് സംഭവം. 

ഒരാഴ്ചയ്ക്കിടെ വെടിവച്ചിടുന്ന ഏഴാമത്തെ ഡ്രോണാണിത്. മയക്കുമരുന്നിനൊപ്പം ആയുധങ്ങളും അതിര്‍ത്തികടത്തി ഇന്ത്യയിലെത്തിക്കാന്‍ പാകിസ്ഥാന്‍ വ്യാപകമായി ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ട്. അതിര്‍ത്തവഴിയുള്ള നുഴഞ്ഞുകയറ്റത്തിന് സൈന്യം തടയിട്ടതതോടെയാണ് പാക് ഭീകരര്‍ ഡ്രോണുകളെ ആശ്രയിച്ച് തുടങ്ങിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

'എന്താണിത്?; പുതിയ പാര്‍ലമെന്റ് മന്ദിരമോ, ശവപ്പെട്ടിയോ?'; വിവാദം സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com