പാര്‍ക്കിങ് ഭാഗം ഇടിഞ്ഞുവീണു; വാഹനങ്ങള്‍ കൂട്ടത്തോടെ കുഴിയിലേക്ക്; വീഡിയോ

ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടം ഉണ്ടയാത്.
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
Updated on
1 min read

മൊഹാലി:  പാര്‍ക്കിങ് ഭാഗം ഇടിഞ്ഞുവീണതിനെ തുടര്‍ന്ന് കാറും ബൈക്കും ഉള്‍പ്പെട നിരവധി വാഹനങ്ങള്‍ കുഴിയില്‍ വീണു. മൊഹാലിയിലെ സെക്ടര്‍ 83ലാണ് അപകടം ഉണ്ടായത്. തൊട്ടടുത്തായി കെട്ടിടനിര്‍മ്മാണത്തിനായി കുഴിയെടുക്കുന്ന ജോലികള്‍ പുരോഗമിക്കുന്നതിനിടെയാണ് പാര്‍ക്കിങിന്റെ ഒരുഭാഗം ഇടിഞ്ഞുവീണത്. 

അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചു. രണ്ട് കാറുകളും നിരവധി ബൈക്കുകളും കുഴിയിലേക്ക് പതിക്കുന്നത് വീഡിയോയില്‍ കാണാം. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടം ഉണ്ടയാത്. ഈ സമയത്ത് പ്ലോട്ടില്‍ നിരവധി തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു.

കെട്ടിടനിര്‍മ്മാണത്തിനായി കുഴിയെടുത്തതാണ് അപകടത്തിന് കാരണമായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. അപകടത്തില്‍  ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. കെട്ടിട ഉടമയ്‌ക്കെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com