Parody account posts fake message, Maharashtra police book Dhruv Rathee
ധ്രുവ് റാഠിഎക്‌സ്

പാരഡി അക്കൗണ്ടില്‍ ഓം ബിര്‍ലയുടെ മകളെ അപകീര്‍ത്തിപ്പെടുത്തി; യൂട്യൂബര്‍ ധ്രുവ് റാഠിക്കെതിരേ കേസെടുത്ത് പൊലീസ്

ഓം ബിര്‍ലയുടെ ബന്ധു നല്‍കിയ പരാതിയിലാണ് നടപടി.
Published on

മുംബൈ: പാരഡി അക്കൗണ്ടില്‍ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലയുടെ മകളെ അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശം വന്നതിന് പിന്നാലെ യൂട്യൂബര്‍ ധ്രുവ് റാഠിക്കെതിരേ കേസെടുത്ത് പൊലീസ്. മഹാരാഷ്ട്ര പൊലീസിന്റെ സൈബര്‍ സെല്‍ ആണ് ധ്രുവിനെതിരേ എഫ്‌ഐആര്‍. രജിസ്റ്റര്‍ ചെയ്തത്.

ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ലയുടെ മകള്‍ അഞ്ജലി ബിര്‍ല പരീക്ഷ പോലും എഴുതാതെ യുപിഎസ്‌സി പരീക്ഷയില്‍ വിജയിച്ചെന്നായിരുന്നു ധ്രുവ് റാഠിയുടെ പേരിലുള്ള പാരഡി അക്കൗണ്ട് ട്വീറ്റ് ചെയ്തത്‌. ഇത് സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. അഞ്ജലിയുടെ ചിത്രം സഹിതമാണ് പാരഡി അക്കൗണ്ട് ട്വീറ്റ് ചെയ്തിരുന്നത്. ഓം ബിര്‍ലയുടെ ബന്ധു നല്‍കിയ പരാതിയിലാണ് നടപടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Parody account posts fake message, Maharashtra police book Dhruv Rathee
കശ്മീരില്‍ ലഫ്റ്റന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍; ഉത്തരവിറക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ഓം ബിര്‍ലയുടെ മകള്‍ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്സി) പരീക്ഷയില്‍ ഹാജരാകാതെ പാസായതായി ഇയാള്‍ എക്‌സ് അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചതായി സംസ്ഥാന സൈബര്‍ വകുപ്പ് അറിയിച്ചു. അപകീര്‍ത്തിപ്പെടുത്തല്‍, സമാധാന ലംഘനത്തിന് പ്രേരിപ്പിക്കുന്ന ഉദ്ദേശ്യത്തോടെ മനഃപൂര്‍വം അപമാനിക്കല്‍, ദുരുദ്ദേശ്യത്തിലേക്ക് നയിക്കുന്ന പ്രസ്താവന, ഐടി ആക്റ്റ് എന്നിവയ്ക്ക് ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) വകുപ്പുകള്‍ പ്രകാരമാണ് യൂട്യൂബര്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

അതേസമയം സന്ദേശം പ്രചരിച്ചത് പാരഡി അക്കൗണ്ടിലൂടെയാണെന്ന യൂട്യൂബറിന്റെ പരാതിയിലും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. നിര്‍ദ്ദേശിച്ച പ്രകാരം, അഞ്ജലി ബിര്‍ലയെക്കുറിച്ചുള്ള എല്ലാ പോസ്റ്റുകളും കമന്റുകളും ഡിലീറ്റ് ചെയ്‌തെന്നും വസ്തുതകളെക്കുറിച്ച് അറിയാതെ മറ്റൊരാളുടെ ട്വീറ്റുകള്‍ പകര്‍ത്തുകയായിരുന്നുവെന്നും വിഷയത്തില്‍ ക്ഷമാപണം നടത്തി ഈ അക്കൗണ്ട് പോസ്റ്റിറക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com