ബാഗില്‍ 47 പാമ്പുകളും രണ്ട് അപൂര്‍വ പല്ലികളും;  വിമാനത്താവളത്തില്‍ യാത്രക്കാരന്‍ പിടിയില്‍

ക്വാലാലംപൂരില്‍ നിന്ന് എത്തിയ യാത്രക്കാരനായ മുഹമ്മദ് മൊയ്തീനെ കസ്റ്റഡിയില്‍ എടുത്തു.
വിമാനത്താവളത്തില്‍ വച്ച് പിടികൂടിയ പാമ്പുകള്‍
വിമാനത്താവളത്തില്‍ വച്ച് പിടികൂടിയ പാമ്പുകള്‍
Updated on: 
1 min read

ചെന്നൈ: ട്രിച്ചി വിമാനത്താവളത്തില്‍ ഇറങ്ങിയ യാത്രക്കാരന്റെ ട്രോളി ബാഗില്‍ നിന്നും 47 പാമ്പുകളെയും രണ്ട് അപൂര്‍വ ഇനത്തില്‍പ്പെട്ട പല്ലികളെയും കണ്ടെടുത്തു. ക്വാലാലംപൂരില്‍ നിന്ന് എത്തിയ യാത്രക്കാരനായ മുഹമ്മദ് മൊയ്തീനെ കസ്റ്റഡിയില്‍ എടുത്തു.

ട്രിച്ചി വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെ കണ്ട് സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മൊയ്തീനെ തടഞ്ഞ് ബാഗ് പരിശോധിക്കുകയായിരുന്നു. ബാഗുകളിലെ പ്രത്യേകം അറകളില്‍ വിവിധ ഇനങ്ങളിലും വലിപ്പത്തിലമുള്ള പാമ്പുകളെ പെട്ടികളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി.

ഇഴജന്തുക്കളെ മലേഷ്യയിലേക്ക് തിരിച്ചയക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി വനംവകുപ്പ് അറിയിച്ചു. മൊയ്തീനെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER