'പ്രാർത്ഥന ഫലിച്ചു'; ട്രംപിന്റെ നൊബേല്‍ പുരസ്കാരം തടഞ്ഞത് താൻ; അവകാശ വാദവുമായി പാസ്റ്റര്‍ കെ എ പോള്‍

ട്രംപ് അനുകൂലികള്‍ കുത്തിയിരുന്ന് പ്രാര്‍ത്ഥിച്ചിട്ടും പുരസ്കാരം ലഭിക്കാതിരുന്നത് തന്‍റെ പ്രാർത്ഥനയുടെ ശക്തി കൊണ്ടാണെന്നും പോള്‍ പറയുന്നു
Pastor K A Paul
Pastor K A Paul എക്സ്
Updated on
1 min read

ന്യൂഡൽഹി: സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ലഭിക്കാതിരുന്നതിന് പിന്നിൽ താനാണെന്ന് അവകാശപ്പെട്ട് പാസ്റ്റർ കെ എ പോൾ. നൊബേല്‍ കമ്മിറ്റിക്ക് താന്‍ കത്തെഴുതിയിരുന്നു. ഇതുപ്രകാരമാണ് ട്രംപിനെ അന്തിമ ലിസ്റ്റില്‍ നിന്ന് സമിതി ഒഴിവാക്കിയത്. ട്രംപ് അനുകൂലികള്‍ കുത്തിയിരുന്ന് പ്രാര്‍ത്ഥിച്ചിട്ടും പുരസ്കാരം ലഭിക്കാതിരുന്നത് തന്‍റെ പ്രാർത്ഥനയുടെ ശക്തി കൊണ്ടാണെന്നും പോള്‍ പറയുന്നു.

Pastor K A Paul
'യുദ്ധം അവസാനിച്ചു', ഗാസ സമാധാന ഉച്ചകോടിക്ക് മുന്‍പ് ട്രംപിന്റെ പ്രഖ്യാപനം

ഡോണൾഡ് ട്രംപ് ഒരു സ്വയംപൊങ്ങിയാണെന്നും നോമിനേഷനായി ലോക നേതാക്കളെ സമ്മര്‍ദത്തിലാക്കിയെന്നും പോൾ പറഞ്ഞു. റഷ്യ- യുക്രൈൻ യുദ്ധത്തില്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി, ഇറാനിലെയുള്‍പ്പടെ നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ടു, ഗാസയിലെ ജനങ്ങളെ പട്ടിണിക്കിട്ടു, സമാധാനത്തിനെന്ന് പറഞ്ഞ് ജനങ്ങളെ വ‍ഞ്ചിച്ചു എന്നിങ്ങനെ ഏഴ് കാര്യങ്ങളാണ് ട്രംപിന് നൊബേല്‍ കൊടുക്കരുതെന്ന് പറയാന്‍ താന്‍ ചൂണ്ടിക്കാട്ടിയതെന്നും പോള്‍ വ്യക്തമാക്കുന്നു.

Pastor K A Paul
ട്രംപിന് അല്ല; സമാധാന നൊബേൽ മരിയ കൊരീന മച്ചാഡോയ്ക്ക്

2000ത്തിന്‍റെ തുടക്കത്തില്‍ തനിക്ക് സമാധാനത്തിനുള്ള നൊബേല്‍ തരാമെന്ന് സമിതി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ താന്‍ അത് സന്തോഷപൂര്‍വം നിരസിക്കുകയുമായിരുന്നുവെന്നും പോള്‍ അവകാശപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും വലിയ സിവിലിയന്‍ പുരസ്കാരമായ ഭാരത് രത്ന തനിക്ക് നല്‍കാമെന്ന് ശുപാര്‍ശ ചെയ്യപ്പെട്ടിട്ടും അതും വേണ്ടെന്ന് വെച്ചുവെന്ന് പോൾ പറഞ്ഞു. യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയെ ഓഗസ്റ്റ് 25നകം തൂക്കിലേറ്റുമെന്ന് 'പ്രവചനം' നടത്തി നേരത്തെ കെ എ പോൾ വിവാദത്തിലായിരുന്നു.

Summary

Pastor KA Paul says he is behind US President Donald Trump not receiving the Nobel Peace Prize

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com