'കുടിക്കാന്‍ ശുദ്ധജലമില്ല, വീടില്ല, അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല; അപ്പോഴാണോ സൈക്കിള്‍ ട്രാക്ക്?'

രാജ്യത്ത് പ്രത്യേക സൈക്കിള്‍ ട്രാക്കുകള്‍ സൃഷ്ടിക്കുന്നതിനുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം.
'കുടിക്കാന്‍ ശുദ്ധജലമില്ല, വീടില്ല, അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല; അപ്പോഴാണോ സൈക്കിള്‍ ട്രാക്ക്?'
Updated on
1 min read

ന്യൂഡല്‍ഹി: ആളുകള്‍ക്ക് കുടിക്കാന്‍ ശുദ്ധ ജലമോ താമസിക്കാന്‍ വീടോ ഇല്ലാത്ത സാഹചര്യത്തില്‍ സൈക്കിള്‍ ട്രാക്കുകളെക്കുറിച്ച് ദിവാ സ്വപ്‌നം കാണുകയാണോയെന്ന് സുപ്രീംകോടതി. രാജ്യത്ത് പ്രത്യേക സൈക്കിള്‍ ട്രാക്കുകള്‍ നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം.

ചേരികളിലേയ്ക്ക് പോകുക, ആളുകള്‍ ഏതവസ്ഥയിലാണ് താമസിക്കുന്നതെന്ന് മനസിലാക്കുക. ആളുകള്‍ക്ക് വീട് നല്‍കാന്‍ സര്‍ക്കാരിന്‍റെ പക്കല്‍ പണമില്ല. അടിസ്ഥാന സൗകര്യങ്ങളാണ് ആവശ്യം. അതിനിടയില്‍ സൈക്കിള്‍ ട്രാക്കുകള്‍ ഉണ്ടാക്കണമെന്നത് നിങ്ങള്‍ ദിവാസ്വപ്‌നം കാണുകയാണ് സുപ്രീംകോടതി പറഞ്ഞു.

നമ്മുടെ മുന്‍ഗണനകള്‍ തെറ്റിപ്പോവുകയാണ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21നെക്കുറിച്ച് നമ്മള്‍ കൂടുതല്‍ ആശങ്കപ്പെടണം. സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചു പൂട്ടുകയാണ്. അപ്പോഴാണോ നിങ്ങള്‍ക്ക് സൈക്കിള്‍ ട്രാക്കുകള്‍ ആവശ്യമെന്നും സുപ്രീംകോടതി ചോദിച്ചു. സൈക്ലിങ് പ്രമോട്ടര്‍ ദേവീന്ദര്‍ സിങ് നാഗിയാണ് പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. നിരവധി സംസ്ഥാനങ്ങളില്‍ സൈക്ലിങ് ട്രാക്കുകള്‍ ഉണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചു. സുപ്രീംകോടതിയുടെ ഗേറ്റിന് പുറത്തു പോലും സൈക്കിള്‍ ട്രാക്ക് ഉണ്ടെന്ന് അദ്ദേഹം വാദിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

supremecourt
supremecourt
Allahabad High Court
Rahul Gandhi,  Savarkar
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com