'ആദ്യഭാര്യയില്‍ രണ്ടു കുട്ടികള്‍; രണ്ടാമത്തേതില്‍ ഒന്ന്';ഇന്ത്യയിലെ ജനസംഖ്യ വര്‍ധനവിന് കാരണം ആമിര്‍ ഖാനെപ്പോലുള്ളവര്‍; ബിജെപി എംപി

ബോളിവുഡ് താരം ആമിര്‍ ഖാനെപ്പോലുള്ളവരാണ് ഇന്ത്യയിലെ ജനസംഖ്യ വര്‍ധനവിന് കാരണമെന്ന് ബിജെപി എംപി സുധിര്‍ ഗുപ്ത
ആമിർ ഖാൻ/ഫയല്‍ ചിത്രം
ആമിർ ഖാൻ/ഫയല്‍ ചിത്രം
Updated on
1 min read


ബോളിവുഡ് താരം ആമിര്‍ ഖാനെപ്പോലുള്ളവരാണ് ഇന്ത്യയിലെ ജനസംഖ്യ വര്‍ധനവിന് കാരണമെന്ന് ബിജെപി എംപി സുധിര്‍ ഗുപ്ത. ആമീര്‍ഖാന്‍-കിരണ്‍ റാവു ദമ്പതികള്‍ ബന്ധം വേര്‍പിരിഞ്ഞത് ചൂണ്ടിക്കാട്ടിയാണ് മധ്യപ്രദേശില്‍ നിന്നുള്ള ബിജെപി ലോക്‌സഭ എംപിയുടെ പ്രതികരണം. 

'ഇന്ത്യന്‍ സാഹചര്യത്തില്‍ പറയുകയാണെങ്കില്‍, രണ്ട് കുട്ടികളുള്ള റീനയെയും ഒരു കുട്ടിയുള്ള കിരണ്‍ റാവുവിനെയും ഉപേക്ഷിച്ച് മൂന്നാമത്തെ ഭാര്യയ്ക്കായുള്ള തെരച്ചിലിലാണ്. ഇതാണോ ഇന്ത്യ ലോകത്തിന് നല്‍കുന്ന സന്ദേശം?' സുധിര്‍ ചോദിച്ചു. 

'രാജ്യത്തെ ജനസംഖ്യാ അസന്തുലിതാവസ്ഥയ്ക്ക് പിന്നില്‍ ആമിര്‍ ഖാനെപ്പോലുള്ളവര്‍ക്ക് പങ്കുണ്ടെന്നത് നിര്‍ഭാഗ്യകരമാണ്' എന്നും സുധിര്‍ കൂട്ടിച്ചേര്‍ത്തു. 

ഉത്തര്‍പ്രദേശിലെ പുതിയ ജനസംഖ്യ നിയന്ത്രണ നിയമം ചര്‍ച്ചയായതിന് പിന്നാലെയാണ് ബിജെപി എംപിയുടെ പ്രതികരണം. കഴിഞ്ഞ ഏഴു പതിറ്റാണ്ടായി ഇന്ത്യയുടെ ഭൂവിസ്തൃതിയില്‍ മാറ്റം വന്നിട്ടില്ല. എന്നാല്‍ ജനസംഖ്യ വര്‍ധിച്ചിട്ടുണ്ട്. ഇത് രാജ്യത്തിന് നല്ലതല്ലെന്നും സുധിര്‍ കൂട്ടിച്ചേര്‍ത്തു. 

ഒരു ദിവസം നമ്മള്‍ അതിനെക്കുറിച്ച് ചിന്തിക്കേണ്ടിവരുമെന്ന് വ്യക്തമാണ്. ഇന്ത്യയുടെ ഭൂവിസ്തൃതി വികസിച്ചിട്ടില്ലെങ്കിലും ജനസംഖ്യ 140 കോടിയിലെത്തി. ഇത് ആഘോഷിക്കാനോ അഭിനന്ദിക്കാനോ ഉള്ള ഒന്നല്ല, വിഭജന സമയത്ത് ജനസംഖ്യയില്‍ കുറവായിരുന്ന പാകിസ്ഥാന് കൂടുതല്‍ ഭൂമി കിട്ടിയെന്നും ഗുപ്ത പറഞ്ഞു.


ആമിര്‍ ഖാന്‍ ജനസംഖ്യ വര്‍ധനവ് ബിജെപി എംപി
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Devendra Fadnavis, Narendra Modi
Education Minister Dharmendra Pradhan resigns following NEET controversy
Top 5 News Today
Rahul Gandhi
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com