

ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ ദശലക്ഷക്കണക്കിന് നൈപുണ്യമുള്ളവര്‍ പാര്‍ശ്വവത്കരിക്കപ്പെടുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഗുരുദക്ഷിണയായി തള്ളവിരല്‍ മുറിച്ചുനല്‍കേണ്ടിവന്ന ഏകലവ്യന്റെ അവസ്ഥയാണ് അവരുടെതെന്നും രാഹുല്‍ പറഞ്ഞു. ഡാലസിലെ ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളുമായി സംസാരിക്കുന്നതിനിടെയായിരുന്നു പരാമര്‍ശം.
ഇന്ത്യയില്‍ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങള്‍ക്ക് അറിയുമോ?. ഇന്ത്യയില്‍ കഴിവുള്ള ആളുകള്‍ക്ക് ഒരു കുറവും ഇല്ല. മഹാഭാരതത്തിലെ ഏകലവ്യന്റ കഥ കേട്ടിട്ടുണ്ടോ?. ഓരോ ദിവസവും ലക്ഷക്കണക്കിന് ഏകലവ്യകഥകളാണ് അവിടെ സംഭവിക്കുന്നത്. നൈപുണ്യമുള്ള ആളുകളെ മാറ്റിനിര്‍ത്തുന്നു. അവരെ പ്രവര്‍ത്തിക്കാനേ അനുവദിക്കുന്നില്ലെന്ന് രാഹുല്‍ പറഞ്ഞു.
മഹാഭാരതത്തില്‍, ഗുരുവായ ദ്രോണാചാര്യന്‍ ഗോത്രവര്‍ഗക്കാരനായ ഏകലവ്യന്‍ അമ്പെയ്ത്ത് പഠിച്ചതിന് വലത്തെ തള്ളവിരലാണ് ഗുരുദക്ഷിണയായി ആവശ്യപ്പെട്ടത്. അതേപോലെയാണ് ഇന്ത്യയിലെ അവസ്ഥയും. ഇന്ത്യയ്ക്ക് വൈദഗ്ധ്യത്തിന്റെ പ്രശ്‌നമുണ്ടെന്ന് പലരും പറയുന്നു. ഇന്ത്യക്ക് അത്തരമൊരു പ്രശ്നമുണ്ടെന്ന് താന്‍ കരുതുന്നില്ല. നൈപുണ്യമുള്ളവര്‍ക്ക് അവസരമൊരുക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. നൈപുണ്യമുള്ളയാളുകളെ പിന്തുണയ്ക്കുന്നതിലൂടെ ഇന്ത്യയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നും രാഹുല്‍ പറഞ്ഞു.
ഉത്പാദനരംഗത്ത് ചൈന മുന്നേറിയതോടെ ഇന്ത്യയും യുഎസും മറ്റ് പാശ്ചാത്യരാജ്യങ്ങളും തൊഴിലില്ലായ്മ അഭിമുഖീകരിക്കുന്നു, ഇന്ത്യ ഉല്‍പ്പാദനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയും രാഹുല്‍ ഗാന്ധി ഊന്നിപ്പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അമേരിക്ക, യൂറോപ്പ്, ഇന്ത്യ എന്നീ രാജ്യങ്ങള്‍ ഉല്‍പ്പാദനം എന്ന ആശയം ഉപേക്ഷിച്ച് ചൈനയ്ക്ക് കൈമാറി. ഉല്‍പാദനം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. നമ്മള്‍ ചെയ്യുന്നത്, അമേരിക്കക്കാര്‍ ചെയ്യുന്നത്, പാശ്ചാത്യര്‍ ചെയ്യുന്നത് ഉപഭോഗം മാത്രമാണ്. ഉത്പാദനത്തെക്കുറിച്ച് എല്ലാവരും ചിന്തിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ രൂക്ഷമായ തൊഴില്‍ ഇല്ലായ്മ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലധിഷ്ഠിത പരിശീലനം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
3 ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി യുഎസില്‍ എത്തിയത്. ഡാലസ് വിമാനത്താവളത്തില്‍ രാഹുലിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസും ഇന്ത്യന്‍ പ്രവാസികളും നല്‍കിയത് ഊഷ്മളമായ സ്വീകരണമാണെന്നു രാഹുല്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. രുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ വേണ്ട ചര്‍ച്ച നടത്താന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായി രാഹുല്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates