

ചെന്നൈ: രാജീവ്ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്റെ പരോള്‍ നീട്ടി. മദ്രാസ് ഹൈക്കോടതിയാണ് പരോള്‍ രണ്ടാഴ്ച കൂടി നീട്ടി നല്‍കിയത്. ഈ മാസം 23 വരെയാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്.
നേരത്തെ ഒരു മാസത്തെ പരോള്‍ അനുവദിച്ചതിനെ തുടര്‍ന്ന് പേരറിവാളന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയിരുന്നു. അതിന്റെ കാലാവധി ഈ മാസം ഒന്‍പതിന് അവസാനിക്കാനിരിക്കെയാണ് ഇപ്പോള്‍ കോടതി രണ്ടാഴ്ച കൂടി നീട്ടി നല്‍കിയത്. പേരറിവാളന്റെ ആരോഗ്യ സ്ഥിതി മോശമാണെന്ന് ചൂണ്ടിക്കാട്ടി അമ്മ അര്‍പുതമ്മാള്‍ കോടതിയെ സമീപിച്ചിരുന്നു. ഇവരുടെ ഹര്‍ജി പരിഗണിച്ചാണ് കോടതി സമയം നീട്ടി നല്‍കിയത്.
ഒരു മാസത്തേക്ക് കൂടി പരോള്‍ നീട്ടണമെന്നായിരുന്നു ആവശ്യം. ഇത് പരിഗണിച്ചാണ് ജസ്റ്റിസുമാരായ എംഎം സുന്ദരേഷ്, കൃഷ്ണകുമാര്‍ എന്നിവരടങ്ങിയ ബഞ്ച് നവംബര്‍ 23 വരെ പരോള്‍ നീട്ടി ഉത്തരവിട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates