പച്ചക്കറിത്തട്ട് ചവിട്ടിത്തെറിപ്പിച്ചു പൊലീസ് 'ഷോ'; വിഡിയോ വൈറല്‍, സസ്‌പെന്‍ഷന്‍

പച്ചക്കറിത്തട്ട് ചവിട്ടിത്തെറിപ്പിച്ചു പൊലീസ് 'ഷോ'; വിഡിയോ വൈറല്‍, സസ്‌പെന്‍ഷന്‍
പൊലീസ് പച്ചക്കറി ചവിട്ടിത്തെറിപ്പിക്കുന്ന വിഡിയോ ദൃശ്യം
പൊലീസ് പച്ചക്കറി ചവിട്ടിത്തെറിപ്പിക്കുന്ന വിഡിയോ ദൃശ്യം
Updated on
1 min read

ജലന്ധര്‍: പഞ്ചാബില്‍ കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ വഴിയോര കച്ചവടക്കാരുടെ പച്ചക്കറി ചവിട്ടിത്തെറിപ്പിച്ച പൊലീസ് ഇന്‍സ്‌പെക്ടര്‍ക്കു സസ്‌പെന്‍ഷന്‍. ഫഗ്വാര എസ്എച്ച്ഒ നവ്ദീപ് സിങ്ങിനെയാണ് ഡിജിപി ദിനകര്‍ ഗുപ്ത സസ്‌പെന്‍ഡ് ചെയ്തത്.

നവ്ദീപ് സിങ് വണ്ടിയില്‍ വന്നിറങ്ങി പച്ചക്കറികള്‍ ചവിട്ടിത്തെറിപ്പിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനോടു പ്രതികരിച്ചുകൊണ്ടാണ് ഡിജിപിയുടെ നടപടി. പൊലീസ് സേനയ്ക്കു തന്നെ അപമാനകരമായ പ്രവൃത്തിയാണ് നടന്നതെന്ന് ഡിജിപി ട്വിറ്ററില്‍ പറഞ്ഞു.

ഇത്തരത്തിലുള്ള ഒരു പ്രവൃത്തിയും വച്ചുപൊറുപ്പിക്കില്ലെന്ന് ഡിജിപി അറിയിച്ചു. ഭാവിയില്‍ ഇങ്ങനെ പെരുമാറുന്നവര്‍ക്കു നേരെ കര്‍ശന നടപടിയുണ്ടാവും. 

ഫഗ്വാര എസ്എച്ച്ഒയുടെ നടപടി വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com