

ഹൈദരാബാദ്: അതിമാരക ലഹരിമരുന്ന് നിർമിക്കുകയും വിതരണം ചെയ്യുകയും ചെയ്ത പിഎച്ച്ഡി ബിരുദധാരി അറസ്റ്റിൽ. മ്യാവൂ-മ്യാവൂ, ഡ്രോൺ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന മെഫെഡ്രോൺ ലഹരിമരുന്നാണ് ഇയാൾ രഹസ്യ ലാബിൽ നിർമിച്ചിരുന്നത്. ഡിആർഐ (ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജൻസ്) സംഘമാണ് ഇയാളെ ഹൈദരാബാദിലെ വീട്ടിൽനിന്നും പിടികൂടിയത്.
ഹൈദരാബാദ് നഗരത്തോട് ചേർന്നുള്ള സ്ഥലത്താണ് ഇയാളുടെ വീട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡിആർഐ ഉദ്യോഗസ്ഥർ ലാബിൽ തിരച്ചിൽ നടത്തിയത്. വിപണിയിൽ 63 ലക്ഷം രൂപ വിലവരുന്ന 3.15 കിലോ മെഫെഡ്രോൺ, ലഹരിമരുന്ന് നിർമിക്കുന്നതിന് ആവശ്യമായ 219 കിലോ അസംസ്കൃത വസ്തുക്കൾ എന്നിവ തിരച്ചിലിൽ പിടിച്ചെടുത്തു. ഇയാളുടെ വീട്ടിൽ നിന്ന് 12.4 ലക്ഷം രൂപയും കണ്ടെടുത്തു.
രസതന്ത്രത്തിൽ പിഎച്ച്ഡി ബിരുദം നേടിയ പ്രതി മുമ്പ് ഔഷധ നിർമാണ മേഖലയിലാണ് ജോലിചെയ്തിരുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇയാൾ 100 കിലോയിലേറെ മെഫെഡ്രോൺ നിർമിച്ച് വിൽപന നടത്തിയിട്ടുണ്ടെന്നാണ് നിഗമനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates