സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം

മുതിര്‍ന്ന സമാജ് വാദി നേതാവ് ശിവ്പാല്‍ യാദവിന്റെ മകനാണ് ആദിത്യയാദവ്.
Photos of Shivpal Yadav's Son Aditya With Women In Swimming Pool Surfaces
സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രംഫെയ്‌സ്ബുക്ക്
Updated on
1 min read

ലഖ്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ ബുധൗനിയില്‍ മത്സരിക്കുന്ന സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥി ആദിത്യയാദവ് സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്നതുള്‍പ്പടെയുള്ള ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. മെയ് ഏഴിന് മൂന്നാംഘട്ടത്തിലാണ് ബുധൗനിയില്‍ വോട്ടെടുപ്പ് നടക്കുന്നത്. മുതിര്‍ന്ന സമാജ് വാദി നേതാവ് ശിവ്പാല്‍ യാദവിന്റെ മകനാണ് ആദിത്യയാദവ്. മണ്ഡലത്തില്‍ തോല്‍വി ഉറപ്പായതോടെയാണ് ബിജെപിക്കാര്‍ ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് ആദിത്യ പറഞ്ഞു.

ഈ ചിത്രങ്ങള്‍ തന്റെ കോളജ് കാലത്തേതാണെന്ന് ആദിത്യയാദവ് പറഞ്ഞു. തോല്‍ക്കുമെന്നുറപ്പായതോടെയാണ് ബിജെപിക്കാര്‍ ഇത്തരത്തിലുള്ള പ്രചാരണം നടത്തുന്നതെന്ന് ആദിത്യ മാധ്യമങ്ങളോട് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മൂന്നാംഘട്ടത്തില്‍ ഉത്തര്‍പ്രദേശിലെ പത്ത് മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്തര്‍പ്രദേശിനെ കൂടാതെ ഗുജറാത്ത്, അസം, ബിഹാര്‍, ഛത്തീസ്ഗഡ്, ഗോവ, ജമ്മുകശ്മീര്‍, കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, പശ്ചിമബംഗാള്‍, ദാദ്ര വഗര്‍ഹവേലി, ദാമന്‍ ദിയു തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ മണ്ഡലങ്ങളിലുമാണ് മൂന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക.

Photos of Shivpal Yadav's Son Aditya With Women In Swimming Pool Surfaces
മുസ്ലിം സംവരണം നിലനിര്‍ത്തും; ആന്ധ്രയില്‍ ബിജെപിയെ തള്ളി സഖ്യകക്ഷി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Rebel TMC MPs met Lok Sabha Speaker Om Birla at his residence
Rebel TMC MPs met Lok Sabha Speaker Om Birla at his residence
Loksabha
Wedding clash over spilled chicken curry leaves one dead in Gorakhpur
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com