വെന്റിലേറ്ററിനായി കരഞ്ഞുവിളിച്ച് രണ്ടു മണിക്കൂര്‍; നടി പിയ ബാജ്‌പേയിയുടെ സഹോദരന്‍ കോവിഡിന് കീഴടങ്ങി

ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന നടി പിയ ബാജ്‌പേയുടെ സഹോദരന്‍ കോവിഡ് ബാധിച്ച് മരിച്ചു
പിയ ബാജ്‌പേ, ട്വിറ്റര്‍
പിയ ബാജ്‌പേ, ട്വിറ്റര്‍
Updated on
1 min read

മുംബൈ: ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന നടി പിയ ബാജ്‌പേയുടെ സഹോദരന്‍ കോവിഡ് ബാധിച്ച് മരിച്ചു.സഹോദരന്റെ ചികിത്സയ്ക്ക് വെന്റിലേറ്ററിന് വേണ്ടി നടി ട്വിറ്ററിലൂടെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. വെന്റിലേറ്റര്‍ കിട്ടാത്തത് കാരണമാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉത്തര പ്രദേശിലെ ഫറൂഖ്ബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പിയ ബാജ്പേയുടെ സഹോദരന്‍. 'അത്യാവശ്യമായി  ഒരു വെന്റിലേറ്റര്‍ ബെഡ് വേണം. എന്റെ സഹോദരന്‍ മരിയ്ക്കാന്‍ പോകുകയാണ്. ആര്‍ക്കെങ്കിലും സഹായിക്കാന്‍ പറ്റുമെങ്കില്‍ വിളിക്കണം'- ഇക്കാര്യം പറഞ്ഞ് ഒരു ഫോണ്‍ നമ്പറും പിയ ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു. 

രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം പിയ ട്വിറ്ററിലൂടെ തന്നെയാണ് സഹോദരന്റെ മരണവിവരം അറിയിച്ചത്. 'എന്റെ സഹോദരന്‍ മരിച്ചു'- എന്നതായിരുന്നു ട്വീറ്റിലെ വാചകം. തമിഴ്, മലയാളം സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ നടി കൈകാര്യം ചെയ്തിട്ടുണ്ട്. മൂന്ന് വര്‍ഷം മുന്‍പ് അഭിനയിച്ച അഭിയും അനുവുമാണ് അവസാന ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com