pilot
പ്രദീപ് കൃഷ്ണന്‍ഇന്‍സ്റ്റഗ്രാം

വിമാനം പറത്തുന്നത് സ്വന്തം മകനാണെന്നറിഞ്ഞില്ല, കുടുംബത്തിനൊപ്പം സര്‍പ്രൈസ് യാത്ര സമ്മാനിച്ച് പൈലറ്റ്; വീഡിയോ വൈറല്‍

പ്രദീപ് കൃഷ്ണന്‍ എന്ന പൈലറ്റാണ് തങ്ങളുടെ കുടുംബവും ഈ വിമാനത്തില്‍ ഉണ്ടെന്നും എനിക്കൊപ്പം അവരും ഇന്ന് യാത്ര ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും അനൗണ്‍സ് ചെയ്തത്
Published on

ചെന്നൈ: ഒരു കുട്ടിയുടെ സ്വപ്‌നങ്ങള്‍ എത്തിപ്പിടിക്കാന്‍ ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കുക പലപ്പോഴും അവരുടെ കുടുംബമാണ്. അവരുടെ തൊഴില്‍മേഖല തെരഞ്ഞടുക്കുന്നതിലെ ആത്മവിശ്വാസം പകര്‍ന്നു നല്‍കുന്നതിലും കുടുംബത്തിന്റെ പങ്ക് വളരെ നിര്‍ണായകമാണ്. അത്തരത്തില്‍ തന്റെ സ്വപ്‌നങ്ങള്‍ സ്വന്തമാക്കിയതിനെക്കുറിച്ച് പറഞ്ഞ ഇന്‍ഡിഗോ പൈലറ്റിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

pilot
'വേഗം സുഖം പ്രാപിക്കട്ടെ'; ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് ഖുശ്ബു പിന്‍മാറി

ചെന്നൈയില്‍ നിന്നും കോയമ്പത്തൂരിലേയ്ക്കുള്ള ഫ്‌ലൈറ്റില്‍ പൈലറ്റ് തങ്ങളുടെ മകനാണെന്നറിയാതെ കയറിയ മാതാപിതാക്കള്‍ക്കും മുത്തച്ഛന്‍മാര്‍ക്കും സര്‍പ്രൈസ് നല്‍കിയ വീഡിയോ ആണ് വൈറലായത്.

തമിഴിലും ഇംഗ്ലീഷിലുമായി പ്രദീപ് കൃഷ്ണന്‍ എന്ന പൈലറ്റാണ് തങ്ങളുടെ കുടുംബവും ഈ വിമാനത്തില്‍ ഉണ്ടെന്നും എനിക്കൊപ്പം അവരും ഇന്ന് യാത്ര ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും അനൗണ്‍സ് ചെയ്തത്. മുത്തച്ഛനൊപ്പം ആദ്യമായാണ് ഇങ്ങനെയൊരു യാത്രയെന്നും പ്രദീപ് കൃഷ്ണന്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അനൗണ്‍സ്‌മെന്റിനിടെ മുത്തച്ഛന്‍ എഴുന്നേറ്റ് മറ്റ് യാത്രക്കാരെ നോക്കി കൈകൂപ്പുന്നതും അമ്മ വികാര നിര്‍ഭരമായി കണ്ണീര്‍ തുടക്കുന്നതും കാണാം. ഇന്‍സ്റ്റഗ്രാമിലാണ് ക്യാപ്റ്റന്‍ പ്രദീപ് കൃഷ്ണന്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. അവരവരുടെ കുടുംബത്തോടൊപ്പം ഇതുപോലൊരു യാത്ര എല്ലാ പൈലറ്റുമാരുടേയും സ്വപ്‌നമാണെന്നും അരുണ്‍ കുറിച്ചു.

നിരവധി പേരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. പ്രദീപ് കൃഷ്ണനെ അഭിനന്ദിച്ചുകൊണ്ടാണ് എല്ലാവരുടേയും കമന്റ്. കുടുംബത്തിന് അഭിമാന നിമിഷം സമ്മാനിച്ചതിന് സന്തോഷം എന്നും ഒരാള്‍ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com