

ന്യൂഡൽഹി: കോവിഡ് രോഗികളിൽ പ്ലാസ്മ തെറാപ്പി ഫലപ്രദമല്ലെന്ന് ഐസിഎംആർ. ഇതിനെ തുടർന്ന് കോവിഡ് ചികിത്സാ മാർഗരേഖകളിൽ നിന്ന് പ്ലാസ്മ തെറാപ്പിയെ ഒഴിവാക്കി. പ്ലാസ്മ തെറാപ്പിയിൽ ലോകാരോഗ്യ സംഘടനയും നേരത്തെ ആശങ്ക അറിയിച്ചിരുന്നു.
കോവിഡ് ഭേദമായവരുടെ രക്തത്തിൽ നിന്ന് പ്ലാസ്മ വേർതിരിച്ചെടുത്ത് അതിലെ ആന്റിബോഡി രോഗികളിലേക്ക് പകർത്തി നൽകുന്നതായിരുന്നു പ്ലാസ്മ തെറാപ്പി. കോവിഡ് മുക്തരായവരോട് പ്ലാസ്മ ദാനം ചെയ്യാൻ ആവശ്യപ്പെട്ട് വലിയ ക്യാംപെയ്നുകളാണ് രാജ്യം മുഴുവൻ നടന്നത്. എന്നാൽ ഇതിന് ഇടയിലാണ് മാർഗ രേഖ കേന്ദ്ര സർക്കാർ പുതുക്കിയത്.
പ്ലാസ്മ തെറാപ്പിയുടെ അനിയന്ത്രിതമായ ഉപയോഗം വൈറസ് വകഭേദങ്ങൾക്ക് കാരണമായേക്കാം എന്ന ആശങ്ക ഉയർന്നിരുന്നു. കോവിഡ് ബാധിതരെ മരണത്തിൽ നിന്ന് രക്ഷിക്കാനോ ഗുരുതര രോഗമുള്ളവരുടെ ആരോഗ്യനില വഷളാവാതിരിക്കാനോ സഹായിക്കുന്നില്ലെന്നാണ് ഐസിഎംആർ കണ്ടെത്തിയിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates