രണ്ടാംഘട്ടത്തില്‍ നരേന്ദ്രമോദിയും മുഖ്യമന്ത്രിമാരും കോവിഡ് വാക്‌സിന്‍ സ്വീകരിക്കും;  50 കഴിഞ്ഞ നേതാക്കളും പരിഗണനയില്‍

കോവിഡ് വാക്‌സിന്റെ രണ്ടാം ഘട്ട വിതരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രിമാരും കോവിഡ് വാക്‌സിന്‍ സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ട്
പ്രധാനമന്ത്രി നരേന്ദ്ര മോദി/ പിടിഐ
പ്രധാനമന്ത്രി നരേന്ദ്ര മോദി/ പിടിഐ
Updated on
1 min read



ന്യൂഡല്‍ഹി:  കോവിഡ് വാക്‌സിന്റെ രണ്ടാം ഘട്ട വിതരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രിമാരും കോവിഡ് വാക്‌സിന്‍ സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ട്. രണ്ടാംഘട്ട വാക്‌സിന്‍ വിതരണത്തില്‍  അന്‍പത് വയസ്സിന് മേല്‍ പ്രായമുള്ളവര്‍ക്കാണ് മുന്‍ഗണന.

ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് മുന്‍നിര പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്റെ ആദ്യ ഡോസ് നല്‍കിയത്. ജനുവരി 16നാണ് രാജ്യവ്യാപകമായി വാക്‌സിന്‍ വിതരണം ആരംഭിച്ചത്

പ്രധാനമന്ത്രിയെ കൂടാതെ സംസ്ഥാനമുഖ്യമന്ത്രിമാരും വാക്‌സിന്‍ സ്വീകരിക്കും. അന്‍പത് വയസ്സിന് മേല്‍ പ്രായമുള്ള എല്ലാ  എംപിമാരും എംഎല്‍എമാരും മറ്റ് രാഷ്ട്രീയ നേതാക്കളും വാക്‌സിന്‍ സ്വീകരിക്കുമെന്നാണ് സൂചന. സിറം ഇന്‍സ്റ്റിട്യൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നിവയ്ക്കാണ് ഇന്ത്യയില്‍ വിതരണാനുമതി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com