'ഏറ്റവും കൂടുതല്‍ കാലം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ തലവന്‍'; മറ്റൊരു നാഴികക്കല്ല് സ്വന്തമാക്കി മോദി

സര്‍ക്കാര്‍ തലവനായി 8,931 ദിവസമാണ് നരേന്ദ്രമോദി അധികാരത്തില്‍ പിന്നിട്ടത്
Narendra Modi
Narendra ModiA P
Updated on
1 min read

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന്റെ തലവനായ നേതാവെന്ന ബഹുമതി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്. സിക്കിം മുന്‍ മുഖ്യമന്ത്രി പവന്‍ കുമാര്‍ ചാംലിങ്ങിന്റെ റെക്കോര്‍ഡാണ് മോദി മറികടന്നത്. സര്‍ക്കാര്‍ തലവനായി 8,931 ദിവസമാണ് അധികാരത്തില്‍ പിന്നിട്ടത്.

Narendra Modi
ആര്‍ത്തവ ശുചിത്വ പരിപാലന സൗകര്യങ്ങള്‍ സ്‌കൂളുകളില്‍ നിർബന്ധം; മാര്‍ഗനിര്‍ദേശങ്ങളുമായി സിബിഎസ്ഇ

ഗുജറാത്ത് മുഖ്യമന്ത്രി, പ്രധാനമന്ത്രി എന്നീ പദവികള്‍ കൂട്ടിയാല്‍ അധികാരക്കസേരയില്‍ മോദി 25-ാം വര്‍ഷത്തിലേക്ക് പ്രവേശിച്ചു. 2001 ഒക്ടോബര്‍ 7 നാണ് നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്. 2014 മെയ് 21 വരെ ആ സ്ഥാനത്ത് തുടര്‍ന്നു. 13 വര്‍ഷത്തിലേറെ സേവനമനുഷ്ഠിച്ചു.

ഗുജറാത്തിലെ മുഖ്യമന്ത്രിയായി ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച വ്യക്തിയാണ് മോദി. 2014 മെയ് 26 നാണ് മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. 2014, 2019, 2024 വര്‍ഷങ്ങളില്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച മോദി, ദേശീയ ജനാധിപത്യ സഖ്യ സര്‍ക്കാരിനെ നയിക്കുന്നു. സ്വാതന്ത്ര്യാനന്തരം ജനിച്ച ആദ്യത്തെ പ്രധാനമന്ത്രി കൂടിയാണ് മോദി.

Narendra Modi
രാജ്യത്ത് ഇന്ധന പ്രതിസന്ധി തുടരുന്നു; വിമാന ടിക്കറ്റ് നിരക്ക് വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

ഈ വര്‍ഷം ആദ്യം, പ്രധാനമന്ത്രി മോദി ഇന്‍സ്റ്റാഗ്രാമില്‍ 100 ദശലക്ഷം ഫോളോവേഴ്സ് മറികടന്നു. ഈ പ്ലാറ്റ്ഫോമില്‍ ഈ നാഴികക്കല്ല് പിന്നിട്ട ആദ്യത്തെ ലോക നേതാവായി മാറി. 2014 ലാണ് മോദി ഇന്‍സ്റ്റഗ്രാമില്‍ ചേര്‍ന്നത്. നിലവില്‍ അദ്ദേഹത്തിന് ഇന്‍സ്റ്റാഗ്രാമില്‍ 101 ദശലക്ഷത്തിലധികം ഫോളോവേഴ്സും എക്സില്‍ 106 ദശലക്ഷത്തിലധികം ഫോളോവേഴ്സുമുണ്ട്. മോദിയുടെ നേട്ടത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിനന്ദിച്ചു.

Summary

Prime Minister Narendra Modi on Sunday became the longest-serving head of an elected government in India, surpassing former Sikkim Chief Minister Pawan Kumar Chamling in cumulative tenure.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com