'മൈ ഫ്രണ്ട് ട്രംപിനെ വിളിച്ചു, ​ഗാസ സമാധാന പദ്ധതിയിൽ അഭിനന്ദിച്ചു'; പ്രധാനമന്ത്രി നരേന്ദ്ര മോദി

വ്യാപാര ചർച്ചകളിൽ കൈവരിച്ച പുരോഗതി അവലോകനം ചെയ്തതായും കുറിപ്പ്
pm modi congratulates donald trump
pm modi, donald trumpx
Updated on
1 min read

ന്യൂഡൽഹി: ​ഗാസയിലെ സമാധാന പദ്ധതിയിലെ വിജയത്തിൽ യുഎസ് പ്രസി‍ഡന്റ് ഡോണൾ‍ഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്രംപുമായി ഫോണിൽ സംസാരിച്ചതായി മോദി എക്സിൽ കുറിച്ചു. ട്രംപിനെ മൈ ഫ്രണ്ട് എന്നു വിശേഷിപ്പിച്ചാണ് മോദിയുടെ കുറിപ്പ്. ​ഗാസയിൽ താൻ മുന്നോട്ടു വച്ച സമാധാന പദ്ധതിയുടെ ആദ്യ ഘട്ടം ഇസ്രയേലും ഹമാസും അം​ഗീകരിച്ചതായി ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്നാലെ മോദി അദ്ദേഹത്തെ ഫോണിൽ വിളിച്ചാണ് അഭിനന്ദിച്ചത്.

ട്രംപുമായി വ്യാപാര ചർച്ചകളിലെ പുരോ​ഗതി സംബന്ധിച്ചു സംസാരിച്ചതായും പ്രധാനമന്ത്രി വെളിപ്പെടുത്തി. താരിഫുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണ പശ്ചാത്തലത്തിൽ കൂടിയാണ് ഇരു നേതാക്കളും തമ്മിലുള്ള ഫോൺ സംഭാഷണം.

pm modi congratulates donald trump
ടേക്ക് ഓഫിനിടെ സ്വകാര്യ വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറി; ഒഴിവായത് വന്‍ ദുരന്തം

ഈജിപ്റ്റിലെ കെയ്റോയിൽ നടക്കുന്ന വെടി നിർത്തൽ ചർച്ചയുടെ ഭാ​ഗമായാണ് ഇസ്രയേലും ഹമാസും കരാറിൽ ഒപ്പിട്ടത്. പിന്നാലെയാണ് മോദി ട്രംപുമായി സംസാരിച്ചത്.

'മൈ ഫ്രണ്ട് പ്രസിഡ‍ന്റ് ട്രംപുമായി സംസാരിച്ചു. ചരിത്ര പ്രസിദ്ധമായ ഗാസ സമാധാന പദ്ധതിയുടെ വിജയത്തിന് അദ്ദേഹത്തെ അഭിനന്ദിച്ചു. വ്യാപാര ചർച്ചകളിൽ കൈവരിച്ച പുരോഗതിയും അവലോകനം ചെയ്തു. അടുത്ത ബന്ധം തുടരാനും ധാരണയിലെത്തി'- പ്രധാനമന്ത്രി കുറിച്ചു.

pm modi congratulates donald trump
കോള്‍ഡ്രിഫിനു പുറമേ രണ്ടു കഫ് സിറപ്പുകള്‍ക്കു കൂടി നിരോധനം, വിഷാംശമെന്ന് കണ്ടെത്തല്‍
Summary

pm modi spoke to president donald trump over the phone and congratulated him for initiating a successful ceasefire deal between Israel and Hamas.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com