'ഭായ്, കുറച്ച് ഝാൽമുരി തരു'; അതിഥിയെ കണ്ട് അമ്പരന്ന് കടക്കാരൻ! പലഹാരം ആസ്വദിച്ച് കഴിച്ച് പ്രധാനമന്ത്രി (വിഡിയോ)

ബം​ഗാൾ ജനതയുടെ പ്രിയപ്പെട്ട തെരുവ് ഭക്ഷണമായ ഝാൽമുരി വാങ്ങുന്ന പ്രധാനമന്ത്രി നേരന്ദ്ര മോദിയുടെ ചിത്രങ്ങളും വിഡിയോയും വൈറൽ
PM Modi street food
PM Modix
Updated on
1 min read

കൊൽക്കത്ത: പശ്ചിമ ബം​ഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് റാലിക്കിടെ ബം​ഗാൾ ജനതയുടെ പ്രിയപ്പെട്ട തെരുവ് ഭക്ഷണമായ ഝാൽമുരി വാങ്ങി കഴിക്കുന്ന പ്രധാനമന്ത്രി നേരേന്ദ്ര മോദിയുടെ ചിത്രങ്ങളും വിഡിയോയും വൈറൽ. ഷാർ​ഗ്റാമിലെ പലഹാരക്കടയിൽ കയറിയാണ് പ്രധാനമന്ത്രി ഝാൽമുരി പണം കൊടുത്തു വാങ്ങിയത്. കടക്കാൻ പണം ആദ്യ വാങ്ങാൻ തയ്യാറാകുന്നില്ലെങ്കിലും പ്രധാനമന്ത്രി നിർബന്ധിച്ചു പണം കൊടുക്കുന്നതും ​​ദൃശ്യങ്ങളിലുണ്ട്.

ഞായറാഴ്ച പുരൂലിയ, ഷാർ​ഗ്റാം, മേദിനിപുർ, ബിഷ്ണുപുർ എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ റാലികൾ. അതിനിടെയാണ് അദ്ദേഹം ചെറിയ കടയിൽ കയറി തെരുവു ഭക്ഷണം ആസ്വ​ദിച്ചത്.

പൊരി വച്ചുണ്ടാക്കുന്ന ഒരു പലഹാരമാണ് ഝാൽമുരി. ഉള്ളി, പൊരി, കടല, കടുകെണ്ണ, മുളകുപൊടി, മല്ലിയില, നാരങ്ങാനീര് എന്നിവയെല്ലാം ചേർത്താണ് ഈ പലകഹാരമുണ്ടാക്കുന്നത്.

PM Modi street food
'വിസിൽ വേണ്ട, ടിവി മതി!'; ടിവികെ സ്ഥാനാർഥിയുടെ പത്രിക തള്ളി, സ്വതന്ത്രന് പിന്തുണയുമായി വിജയ്

'ഷാർ​ഗ്റാമിലെ ഝാൽമുരി ഇടവേള' എന്ന ക്യാപ്ഷനോടെ പ്രധാനമന്ത്രി തന്റെ ഔദ്യോ​ഗിക എക്സ് ഹാൻ‍ഡിലിൽ വിഡിയോ പങ്കിട്ടു. 'തിരക്കേറിയ ഞായറാഴ്ച പശ്ചിമ ബം​ഗാളിലെ നാല് റാലികൾക്കിടെ ഷാർ​ഗ്റാമിൽ വച്ച് രുചികരമായ ഝാൽമുരി കഴിച്ചു' എന്ന് അദ്ദേഹം ചിത്രങ്ങൾ പങ്കിട്ടും കുറിച്ചു.

അപ്രതീക്ഷിതമായി പ്രധാനമന്ത്രി കടയിൽ കയറിയതോടെ ചുറ്റും ആളുകളും തടിച്ചു കൂടി. താൻ വാങ്ങിയ ഝാൽമുരി അവിടെ നിന്ന ആൾക്കൂട്ടത്തിലെ പലർക്കും പങ്കിട്ടു നൽകാനും മോദി മറന്നില്ല. പലരോടും കുശലം ചോദിച്ചും മറ്റുമാണ് അദ്ദേഹം സമയം ചെലവിട്ടത്. പലരും പ്രധാനമന്ത്രിയുടെ ചിത്രം ഫോണിൽ പകർത്തുന്നുമുണ്ടായിരുന്നു.

PM Modi street food
തമിഴ്‌നാട്ടില്‍ പടക്കനിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം, 17 പേര്‍ മരിച്ചു; നിരവധിപ്പേര്‍ക്ക് ഗുരുതര പരിക്ക്
Summary

PM Modi makes surprise stop at a jhalmuri stall in Jhargram during West Bengal poll campaign

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com