

ന്യൂഡൽഹി: ജിഎസ്ടി പരിഷ്കാരങ്ങൾ രാജ്യത്തിന്റെ പിന്തുണയ്ക്കും വളർച്ചയ്ക്കമുള്ള ഡബിൾ ഡോസാണെന്നു പ്രധാമന്ത്രി നരേന്ദ്ര മോദി. ജിഎസ്ടി പരിഷ്കാരങ്ങളെ അദ്ദേഹം സ്വാഗതം ചെയ്തു. 21ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ പുരോഗതിയെ പിന്തുണയ്ക്കുന്നതിനാലാണ് ജിഎസ്ടി പരിഷ്കാരങ്ങൾ കൊണ്ടുവന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ പുരസ്കാരങ്ങൾ ലഭിച്ച അധ്യാപകരുമായുള്ള സംവാദത്തിനിടെയാണ് പ്രധാനമന്ത്രിയുടെ പരിഷ്കാരങ്ങളെ പ്രശംസിച്ചത്.
'ദരിദ്രർ, മധ്യവർഗം, മധ്യവർഗ സ്ത്രീകൾ, വിദ്യാർഥികൾ, കർഷകർ, യുവാക്കൾ എന്നിവർക്ക് ഈ തീരുമാനത്തിന്റെ പ്രയോജനം കിട്ടും. രാജ്യത്തെ ജനങ്ങൾക്ക് ഗുണം ചെയ്യുന്ന, സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതാണ് തീരുമാനം.'
'സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക പരിഷ്കാരങ്ങളിൽ ഒന്നാണ് ജിഎസ്ടി. ഇരട്ട വളർച്ച പുതിയ പരിഷ്കാരം കാരണം സംഭവിക്കും. സാധാരണക്കാർ പണം ലാഭിക്കും. ഒപ്പം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയും ശക്തിപ്പെടും.'
നികുതി നയത്തിൽ അദ്ദേഹം കോൺഗ്രസിനെ വിമർശിച്ചു.
'കോൺഗ്രസ് സർക്കാർ നമ്മുടെ പ്രതിമാസ ബജറ്റ് എങ്ങനെ വർധിപ്പിച്ചിരുന്നു എന്നത് ആർക്കും മറക്കാൻ സാധിക്കില്ല. കുട്ടികൾക്കുള്ള മിഠായിക്കു പോലും 21 ശതമാനം നികുതിയാണ് ചുമത്തിയത്. മോദിയാണ് ഇതു ചെയ്തത് എങ്കിൽ അവർ എന്തൊക്കെ തരത്തിൽ പ്രതിഷേധിക്കുമായിരുന്നു.'
'ജിഎസ്ടിയിൽ വന്ന കുറവ് ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കും. തൊഴിലും നിക്ഷേപവും വർധിപ്പിക്കും. പരിഷ്കാരങ്ങൾ പൗരൻമാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുത്തും'- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
