6 മണിക്കൂറില്‍ 600 കിലോമീറ്റര്‍; 12 ജില്ലകളിലൂടെ യാത്ര; ഗംഗ എക്‌സ്പ്രസ് വേ മോദി നാടിന് സമര്‍പ്പിച്ചു

594 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എക്‌സ്പ്രസ് വേയുടെ ചെലവ് 36,230 കോടി രൂപയാണ്.
Ganga Expressway
ഗംഗ എക്‌സ്പ്രസ് വേ
Updated on
1 min read

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഏറ്റവും ദൈര്‍ഘ്യമേറിയ എക്‌സ്പ്രസ് വേയും ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഗ്രീന്‍ഫീല്‍ഡ് റോഡ് പദ്ധതികളിലൊന്നുമായ ഗംഗ എക്‌സ്പ്രസ് വേ പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു. മീററ്റിനെ പ്രയാഗ് രാജുമായി ബന്ധിപ്പിക്കുന്ന എക്‌സ്പ്രസ് വേ യാഥാര്‍ഥ്യമായതോടെ ആറന്നൂറ് കിലോമീറ്റര്‍ പിന്നീടാനുള്ള യാത്രാ സമയം ആറ് മണിക്കൂറാകും. 594 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എക്‌സ്പ്രസ് വേയുടെ ചെലവ് 36,230 കോടി രൂപയാണ്.

Ganga Expressway
പശ്ചിമ ബംഗാളില്‍ ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ്; കനത്ത സുരക്ഷ

ഗംഗാ എക്‌സ്പ്രസ് വേ യാഥ്യാര്‍ഥമാകുന്നതോടെ യുപിയുടെ വികസനം അതിവേഗത്തിലാകുമെന്ന കാര്യത്തില്‍ സംശയമില്ല. സംസ്ഥാനത്തെ പ്രധാനപ്പെട്ട നഗരങ്ങളെ ബന്ധിപ്പിക്കുന്നു എക്‌സ്പ്രസ് വേ ആറ് വരിപ്പാതയാണ്. ഭാവിയില്‍ എട്ടുവരിപ്പാതയാകുന്ന രീതിയിലാണ് ഡിസൈന്‍. പരമാവധി വേഗത മണിക്കൂറില്‍ 120 കിലോമീറ്ററാണ്. റെക്കോര്‍ഡ് വേഗത്തിലാണ് പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയായത്.

Ganga Expressway
കുട്ടികളെ മുൻനിർത്തി വോട്ടഭ്യർഥന, വിജയ്ക്കെതിരെ ബാലാവകാശ കമ്മിഷനിൽ പരാതി

12 ജില്ലകളിലൂടെ കടന്നുപോയി മീററ്റിനെ പ്രയാഗ്രാജുമായി ബന്ധിപ്പിക്കുന്നതാണ് ഈ എക്‌സ്പ്രസ് വേ. മീററ്റ്, ഹാപ്പൂര്‍, ബുലന്ദ്ഷഹര്‍, അംറോഹ, സംഭാല്‍, ബദായൂന്‍, ഷാജഹാന്‍പൂര്‍, ഹര്‍ദോയ്, ഉന്നാവോ, റായ്ബറേലി, പ്രതാപ്ഗഡ്, പ്രയാഗ്രാജ് എന്നീ ജില്ലകളിലൂടെയാണ് കടന്നുപോകുന്നത്.

വ്യവസായ മേഖലയിലെ വന്‍ മുന്നേറ്റം ഉണ്ടാക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ കണക്കൂകൂട്ടല്‍. റോഡിനോട് ചേര്‍ന്ന് 12 സംയോജിത മാനുഫാക്ചറിംഗ് ആന്‍ഡ് ലോജിസ്റ്റിക്‌സ് ക്ലസ്റ്ററുകള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ട്. ഇതിനായി ഏകദേശം 6,507 ഏക്കര്‍ ഭൂമി ഇതിനകം കണ്ടെത്തിക്കഴിഞ്ഞു. ഏകദേശം 47,000 കോടി രൂപയുടെ നിക്ഷേപത്തിനായി 987 നിര്‍ദ്ദേശങ്ങള്‍ ഇതിനകം ലഭിച്ചതായി അധികൃതര്‍ അറിയിച്ചു.

Summary

Ganga Expressway inaugrated by Prime Minister Narendra Modi. You Can Drive At 120 kmph. 6 Lanes, 600 km in 6 Hours!

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com