ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനത്തില്‍ ആന്‍ഡമാന്‍ നിക്കോബാറിലെ പേരിടാത്ത ദ്വീപുകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രേ മോദി പേരിട്ടു. പരംവീര്‍ ചക്ര നേടിയവരുടെ പേരുകളാണ് ഈ ദ്വീപുകള്‍ക്ക് നല്‍കിയത്.
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പേരിലുള്ള ദ്വീപില്‍ നിര്‍മിക്കുന്ന ദേശീയ സ്മാരകത്തിന്റെ മാതൃകയും പ്രധാനമന്ത്രി മോദി അനാച്ഛാദനം ചെയ്തു. ചടങ്ങില്‍ ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുത്തു. രാജ്യത്തിന് ഇത് ചരിത്ര മൂഹൂര്‍ത്തമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ത്രിവര്‍ണ പതാക ആദ്യമായി ഉയര്‍ത്തിയ നാടാണ് ആന്‍ഡമാന്‍. സ്വതന്ത്ര ഇന്ത്യയുടെ സര്‍ക്കാര്‍ ആദ്യം രൂപികൃതമായ സ്ഥലമാണിതെന്നും മോദി പറഞ്ഞു. വീര്‍ സവര്‍ക്കര്‍ ഉള്‍പ്പടെ, രാജ്യത്തിന് വേണ്ടി പോരാടിയ നിരവധി പേര്‍ ഇവിടെ തടങ്കലിലാക്കപ്പെട്ടുവെന്നും മോദി പറഞ്ഞു
1947 നവംബര്‍ 3-ന് ശ്രീനഗര്‍ എയര്‍പോര്‍ട്ടിന് സമീപം പാകിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാരോട് പോരാടുന്നതിനിടെ ജീവന്‍ നഷ്ടപ്പെട്ട ആദ്യത്തെ പരമവീര്‍ ചക്ര അവാര്‍ഡ് ജേതാവായ മേജര്‍ സോമനാഥ് ശര്‍മ്മയുടെ പേരിലാണ് പേരിടാത്ത ഏറ്റവും വലിയ ദ്വീപിന് നല്‍കിയിരിക്കുന്നത്.
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ 2021ല്‍ ജനുവരി 23 പരാക്രം ദിവസായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 2018 ല്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ സന്ദര്‍ശിച്ച വേളയില്‍ നരേന്ദ്ര മോദി റോസ് ദ്വീപിനെ നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപ് എന്ന് പുനര്‍നാമകരണം ചെയ്തിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates