ഭഗത് സിങ്, രാജ്ഗുരു, സുഖ്‌ദേവ് 'ഇന്ത്യക്കാരുടെ ആത്മാവിനെ ജ്വലിപ്പിക്കുന്ന വ്യക്തിത്വങ്ങൾ'; രക്തസാക്ഷിത്വ ദിനത്തില്‍ പ്രധാനമന്ത്രി

ഇന്ത്യയെ ബ്രിട്ടീഷ് അധിനിവേശത്തില്‍ നിന്നും മോചിപ്പിക്കാന്‍ അസാധാരണമായ ധൈര്യവും പ്രതിബദ്ധതയും പ്രകടിപ്പിച്ച യുവാക്കളായിരുന്നു മൂവരും
PM Modi pays tributes to Bhagat Singh, Rajguru, Sukhdev
PM Modi pays tributes to Bhagat Singh, Rajguru, Sukhdev
Updated on
1 min read

ന്യൂഡല്‍ഹി: രക്തസാക്ഷിത്വ ദിനത്തില്‍ സ്വാതന്ത്ര്യ സമര പോരാളികളായ ഭഗത് സിങ്, രാജ്ഗുരു, സുഖ്‌ദേവ് എന്നിവര്‍ക്ക് ആദരവര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നീതി, ദേശസ്നേഹം, നിര്‍ഭയമായ പ്രതിരോധം തുടങ്ങിയ ആദര്‍ശങ്ങളിലൂടെ എണ്ണമറ്റ ഇന്ത്യക്കാരുടെ ആത്മാവിനെ ജ്വലിപ്പിക്കുന്ന വ്യക്തിത്വങ്ങളാണ് ഭഗത് സിങ്, രാജ്ഗുരു, സുഖ്‌ദേവ് എന്നിവരെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. എക്‌സ് പോസ്റ്റിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

PM Modi pays tributes to Bhagat Singh, Rajguru, Sukhdev
സര്‍ക്കാരുകളുടെ തലവനായി 8,931 ദിവസം; പുതിയ റെക്കോര്‍ഡുമായി മോദി

ഇന്ത്യയെ ബ്രിട്ടീഷ് അധിനിവേശത്തില്‍ നിന്നും മോചിപ്പിക്കാന്‍ അസാധാരണമായ ധൈര്യവും പ്രതിബദ്ധതയും പ്രകടിപ്പിച്ച യുവാക്കളായിരുന്നു മൂവരും. സ്വന്തം ജീവിതത്തിന് മുകളില്‍ രാജ്യത്തെ പ്രതിഷ്ഠിച്ചവര്‍. രാജ്യത്തിനായുള്ള അവരുടെ രക്തസാക്ഷിത്വം ഇന്നും മായാതെ നിലനില്‍ക്കുന്നു,' എന്നും എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ പ്രധാനമന്ത്രി പറഞ്ഞു.

1931 മാര്‍ച്ച് 23 ന് ആയിരുന്നു ഭഗത് സിങ്, രാജ്ഗുരു, സുഖ്‌ദേവ് എന്നിവരെ ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടീഷ് ഭരണകൂടം വധശിക്ഷയ്ക്ക് വിധേയമാക്കിയത്. ലാഹോറിലെ സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ ബോംബെറിഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ ലാഹോര്‍ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ടാണ് മൂവരെയും ശിക്ഷിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com