

ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു നരേന്ദ്ര മോദിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. നരേന്ദ്രമോദിക്കൊപ്പം ബിജെപിയുടെയും ഘടകക്ഷികളുടെയും മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 71 അംഗ മന്ത്രിസഭയാണ് അധികാരമേറ്റത്. കേരളത്തില്‍ നിന്ന് സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
രണ്ടാം മോദി സര്‍ക്കാരില്‍ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നവര്‍ പുതിയ മന്ത്രിസഭയിലുമുണ്ട്. കഴിഞ്ഞ സര്‍ക്കാരിലെ പ്രമുഖരായ രാജ്‌നാഥ് സിങ്ങ്, നിതിന്‍ ഗഡ്കരി, പിയൂഷ് ഗോയല്‍, അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ, ശിവരാജ് സിങ് ചൗഹാന്‍,നിര്‍മല സീതാരാമന്‍, എസ് ജയശങ്കര്‍,മനോര്‍ഹല്‍ ലാല്‍ ഖട്ടാര്‍, എച്ച് ഡി കുമാരസ്വാമി (ജെഡിഎസ്), പീയുഷ് ഗോയല്‍,ധര്‍മ്മേന്ദ്ര പ്രധാന്‍, ജിതിന്‍ റാം മാഞ്ചി (ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച), രാജീവ് രഞ്ജന്‍ സിങ്(ജെഡിയു), സര്‍ബാനന്ദ സോനോവാള്‍, ഡോ.വീരേന്ദ്ര കുമാര്‍, രാം മോഹന്‍ നായ്ഡു കിഞ്ജാരപ്പു(ടിഡിപി), പ്രഹ്ലാദ് ജോഷി, ജൂവല്‍ ഓറം, ഗിരിരാജ് സിങ്, അശ്വിനി വൈഷ്ണവ്,ജ്യോതിരാദിത്യ സിന്ധ്യ,ഗജേന്ദ്ര ശെഖാവത്ത്, അന്നപൂര്‍ണ ദേവി, ഭൂപേന്ദ്ര യാദവ്, കിരണ്‍ റിജിജു, ഹര്‍ദീപ് സിങ് പുരി, മന്‍സൂഖ് മാണ്ഡവ്യ, ജി.കിഷന്‍ റെഡ്ഡി,ചിരാഗ് പാസ്വാന്‍(എല്‍ജെപി), തുടങ്ങിയവര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സഹമന്ത്രിമാർ
സി.ആര്‍ പാട്ടീല്‍, റാവു ഇന്ദ്രജിത്ത് സിങ്,ജിതേന്ദ്ര സിങ്, അര്‍ജുന്‍ റാം മേഘ് വാള്‍,പ്രതാപ് റാവു ജാദവ്(ശിവസേന), ജയന്ത് ചൗധരി(ആല്‍എല്‍ഡി), ജിതിന്‍ പ്രസാദ്, ശ്രീപദ് നായിക്, പങ്കജ് ചൗധരി, ജിതിന്‍ പ്രസാദ്, ശ്രീപദ് നായിക്, പങ്കജ് ചൗധരി, കിഷന്‍ പാല്‍ സിങ്, രാംദാസ് അത്താവലെ(റിപബ്ലിക്കന്‍ പാര്‍ട്ടി), രാംനാഥ് ഠാക്കൂര്‍(ജെഡിയു), നിത്യാനന്ദ റായ്, അനുപ്രിയ പട്ടേല്‍, വി.സോമണ്ണ, ഡോ.ചന്ദ്രശേഖര്‍ പെമ്മസാനി(ടിഡിപി), എസ്.പി സിങ് ബാഗേല്‍, ശോഭ കരന്തലജെ, കീര്‍ത്തി വര്‍ധന്‍ സിങ്, ഡോ.ചന്ദ്രശേഖര്‍ പെമ്മസാനി(ടിഡിപി), എസ്.പി സിങ് ബാഗേല്‍, ശോഭ കരന്തലജെ, കീര്‍ത്തി വര്‍ധന്‍ സിങ്, ബി.എല്‍ വര്‍മ, ശാന്തനു ഠാക്കൂര്‍, സുരേഷ് ഗോപി, എല്‍ മുരുകന്‍
അജയ് താംത, ബണ്ടി സഞ്ജയ്, കമലേഷ് പാസ്വാന്‍, ഭഗീരഥ് ചൗധരി, .സതീഷ് ദുബെ, സഞ്ജയ് സേത്ത്, രവ്‌നീത് സിങ്, ദുര്‍ഗ ദാസ്, രക്ഷാ ഖഡ്സെ, സുകാന്ത മജുംദാര്‍, സാവിത്രി ഠാക്കൂര്‍, തൊക്ഹാന്‍ സാഹു, രാജ് ഭൂഷണ്‍ ചൗധരി, ഭൂപതി രാജു, ഹര്‍ഷ മല്‍ഹോത്ര, നിമുബെല്‍ ജയന്തിഭായ്, മുരളീധര്‍ മഹോല്‍, ജോര്‍ജ് കുര്യന്‍, പബിത്ര മാര്‍ഗരീറ്റ എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു.
ശുചീകരണത്തൊഴിലാളികള്‍ മുതല്‍ അയല്‍രാജ്യങ്ങളിലെ ഭരണകര്‍ത്താക്കള്‍ വരെ ഉള്‍പ്പെടുന്ന എണ്ണായിരത്തോളം അതിഥികളുടെ സദസ്സിനുമുന്നിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.
ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, റിപ്പബ്ലിക് ഓഫ് സീഷെൽസ് വൈസ് പ്രസിഡന്റ് അഹമ്മദ് അഫീഫ്, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ പ്രചണ്ഡ, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്‌ഗേ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നാഥ് തുടങ്ങിയവർ ചടങ്ങിനെത്തി. അംബാനി കുടുംബവും നടൻ ഷാരൂഖ് ഖാനും അടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഇന്ത്യ മുന്നണിയുടെ തീരുമാനം അനുസരിച്ച് ചടങ്ങിനെത്തി. ഏക്നാഥ് ഷിൻഡെയും അജിത് പവാറും ചടങ്ങിൽ പങ്കെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates