61,000 പേര്‍ക്ക് പ്രധാനമന്ത്രി ഇന്ന് നിയമന ഉത്തരവ് നല്‍കും; റോസ്ഗാര്‍ മേള വഴി ഇതുവരെ തൊഴില്‍ ലഭിച്ചത് 11ലക്ഷം പേര്‍ക്ക്
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ റോസ്ഗാര്‍ മേളയിലൂടെ വിവിധ വകുപ്പുകളില്‍ ജോലി ലഭിച്ച 61,000 പേര്‍ക്കുളള നിയമന ഉത്തരവ് ഇന്ന് പ്രധാനമന്ത്രി കൈമാറും. രാവിലെ പതിനൊന്നിന് വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ചടങ്ങ്. രാജ്യത്തെ 45 കേന്ദ്രങ്ങളില്‍ റോസ്ഗാര്‍മേള നടക്കും.
കേന്ദ്ര ആഭ്യന്തരമന്ത്രാലയം, ആരോഗ്യ കുടുംബ ക്ഷേമമന്ത്രാലയം, ധനവകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് എന്നിവയിലാണ് നിയമനങ്ങള്‍. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രധാന പദ്ധതിയാണ് റോസ്ഗാര്‍ മേള. ഈ പദ്ധതി ആരംഭിച്ചത് മുതല്‍ ഇതുവരെ രാജ്യത്തുടനീളം സംഘടിപ്പിച്ച വിവിധ മേളകളിലൂടെ 11 ലക്ഷത്തിലധികം നിയമനം നടത്തിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
PM Modi to distribute appointment letters to newly recruits at 18th Rozgar Mela today
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

