രാജ്യത്തെ ആദ്യ അണ്ടര്‍വാട്ടര്‍ മെട്രോ യാഥാര്‍ഥ്യമായി; വിദ്യാര്‍ഥികള്‍ക്കൊപ്പം യാത്ര ചെയ്ത് പ്രധാനമന്ത്രി- വീഡിയോ

കൊല്‍ക്കത്തയിലെ രാജ്യത്തെ ആദ്യ അണ്ടര്‍വാട്ടര്‍ മെട്രോ നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
വിദ്യാർഥികളുമായി ആശയവിനിമയം നടത്തുന്ന മോദി
വിദ്യാർഥികളുമായി ആശയവിനിമയം നടത്തുന്ന മോദിപിടിഐ
Updated on
1 min read

ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ രാജ്യത്തെ ആദ്യ അണ്ടര്‍വാട്ടര്‍ മെട്രോ നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ വിവിധ മെട്രോകളുടെ വികസന പദ്ധതികളുടെ ഫ്‌ലാഗ് ഓഫ് കര്‍മ്മം ഓണ്‍ലൈനായി നിര്‍വഹിച്ചതിനൊപ്പമാണ് കൊല്‍ക്കത്ത മെട്രോയുടെ എക്‌സ്റ്റന്‍ഷന്‍ പദ്ധതിയും മോദി ഉദ്ഘാടനം ചെയ്തത്. ഇതിന് ശേഷം വിദ്യാര്‍ഥികള്‍ക്കൊപ്പം കൊല്‍ക്കത്ത മെട്രോയില്‍ യാത്ര ചെയ്യാനും മോദി സമയം കണ്ടെത്തി.

ഹൗറ മൈതാനിനെ എസ്പ്ലനേഡുമായി ബന്ധിപ്പിക്കുന്ന മെട്രോ പാതയില്‍ 4.8 കിലോമീറ്റര്‍ ദൂരമാണ് മെട്രോ ടണല്‍ വരുന്നത്. ഇതില്‍ 520 മീറ്റര്‍ ദൂരമാണ് അണ്ടര്‍വാട്ടര്‍ മെട്രോയായി ഹൂഗ്ലി നദിക്ക് അടിയിലൂടെ പോകുന്നത്. നദിയില്‍ 30 മീറ്റര്‍ താഴ്ചയിലാണ് മെട്രോ ടണല്‍. അണ്ടര്‍വാട്ടര്‍ മെട്രോ ഉദ്ഘാടനം ചെയ്ത ശേഷമാണ് മോദി മെട്രോയില്‍ യാത്ര ചെയ്തത്. വിദ്യാര്‍ഥികള്‍ക്കൊപ്പമുള്ള യാത്രയില്‍ അവരുമായി ആശയവിനിമയം നടത്താനും മോദി തയ്യാറായി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

45 സെക്കന്‍ഡില്‍ അണ്ടര്‍വാട്ടര്‍ മെട്രോ ടണലിലൂടെ ട്രെയിന്‍ കടന്നുപോകും. കൊല്‍ക്കത്ത മെട്രോ നീട്ടുന്നതിന്റെ ഭാഗമായാണ് എസ്പ്ലനേഡ്- ഹൗറ പാത. എന്‍ജിനീയറിങ് അത്ഭുതമെന്ന് വിശേഷിപ്പിക്കുന്ന അണ്ടര്‍വാട്ടര്‍ ടണല്‍, കൊല്‍ക്കത്തയുടെ പൊതുഗതാഗതരംഗം കൂടുതല്‍ മെച്ചപ്പെടുന്നതിന് സഹായകമാകും. തിരക്കുള്ള രണ്ടു സ്ഥലങ്ങളെ ബന്ധിപ്പിച്ചു കൊണ്ടാണ് അണ്ടര്‍വാട്ടര്‍ മെട്രോ സര്‍വീസ് വരുന്നത്.ള്‍

സമുദ്രനിരപ്പില്‍നിന്ന് ഏറ്റവും താഴെയായി സ്ഥിതിചെയ്യുന്ന മെട്രോ സ്റ്റേഷനാണ് ഹൗറ. ഉപരിതലത്തില്‍നിന്ന് 33 മീറ്റര്‍ താഴ്ചയിലാണ് സ്റ്റേഷനുള്ളത്. ഹൂഗ്ലി നദിയുടെ അടിത്തട്ടിലുള്ള തുരങ്കങ്ങള്‍ എഞ്ചിനീയറിംഗ് വിസ്മയമായി കണക്കാക്കപ്പെടുന്നു. കൊല്‍ക്കത്ത മെട്രോ വികസന പദ്ധതിയുടെ ഭാഗമായാണ് അണ്ടര്‍ വാട്ടര്‍ ടണല്‍. കൊല്‍ക്കത്ത വഴി സാള്‍ട്ട് ലെയ്ക്കിനെ ഹൗറയുമായി ബന്ധിപ്പിക്കുന്നതാണ് മെട്രോ വികസന പദ്ധതി. ഈസ്റ്റ്- വെസ്റ്റ് മെട്രോ ഇടനാഴിയുടെ ഭാഗമായാണ് അണ്ടര്‍ വാട്ടര്‍ മെട്രോ.

വിദ്യാർഥികളുമായി ആശയവിനിമയം നടത്തുന്ന മോദി
ഇനി ആലുവയില്‍ നിന്ന് രാജനഗരി വരെ യാത്ര ചെയ്യാം; തൃപ്പൂണിത്തുറ ടെര്‍മിനല്‍ നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി- വീഡിയോ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Xi present, PM Modi says weaponisation of critical minerals hurdle to growth
brics 2026
A state-of-the-art metro is coming to Thiruvananthapuram; 31 km in the first phase, construction cost 8000 crores
PM Modi, Vladimir Putin Travel in Same Car to Nomad Games in Bishkek
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com