നരേന്ദ്രമോദിയെ കണ്ട് സ്‌കൂള്‍ സഹപാഠി; ഭൂമി തട്ടിപ്പ് പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്

ബിജെപി എംഎല്‍എ നരേന്ദ്ര മേത്തയുമായി ബന്ധമുള്ള കമ്പനി ഈ ഭൂമി പിന്നീട് സ്വന്തമാക്കി. എന്നാല്‍ പ്രധാനമന്ത്രിയുമായുളള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കമ്പനി ഇടപാടില്‍ നിന്ന് പിന്‍മാറി
PM Modi's school friend gets land back from firm linked to BJP MLA days after meeting him
മോദിയെ കാണാനെത്തിയ സഹപാഠിഎക്‌സ്‌
Edited By:
Updated on: 
1 min read

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹപാഠിയും സുഹൃത്തുമായ 81-കാരനായ അസ്ഗര്‍ അലി വോറയ്ക്ക് ആശ്വാസം; പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഭൂമി തര്‍ക്കത്തില്‍ പ്രധാനമന്ത്രിയെ കണ്ട് ഇടപെടല്‍ ആവശ്യപ്പെട്ടതിന് ദിവസങ്ങള്‍ക്ക് ശേഷം, മഹാരാഷ്ട്രയിലെ മീരാ-ഭയന്ദറിലെ ബിജെപി എംഎല്‍എ നരേന്ദ്ര മേത്തയുമായി ബന്ധമുള്ള ഒരു സ്ഥാപനത്തില്‍ നിന്ന് തര്‍ക്കഭൂമി അദ്ദേഹത്തിന് തിരികെ ലഭിച്ചു.

മഹാരാഷ്ട്രയിലെ താനെ ജില്ലയിലുള്ള മീരാ റോഡില്‍ താമസിക്കുന്ന വോറ, ഗുജറാത്തിലെ വഡ്നഗറിലുള്ള ബി.എന്‍. സ്‌കൂളില്‍ പ്രധാനമന്ത്രി മോദിക്കൊപ്പമാണ് പഠിച്ചത്. പാല്‍ഘര്‍ ജില്ലയിലെ ഒരു ഭൂമിയെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സെപ്റ്റംബര്‍ 8-നാണ് അദ്ദേഹം മോദിയെ കണ്ടത്.

1989ല്‍ വാങ്ങിയ 2,810 ചതുരശ്രമീറ്ററര്‍ ഭൂമിയുടെ പകുതി രണ്ട് കെട്ടിട നിര്‍മാതാക്കള്‍ വ്യാജരേഖ ചമച്ച് കൈവശപ്പെടുത്തുകയായിരുന്നു. ബിജെപി എംഎല്‍എ നരേന്ദ്ര മേത്തയുമായി ബന്ധമുള്ള കമ്പനി ഈ ഭൂമി പിന്നീട് സ്വന്തമാക്കി. എന്നാല്‍ പ്രധാനമന്ത്രിയുമായുളള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കമ്പനി ഇടപാടില്‍ നിന്ന് പിന്‍മാറി. വോറയ്‌ക്കെതിരെ നല്‍കിയ പരാതികളും പിന്‍വലിച്ചു. എന്നാല്‍ ഭൂമി ഇതുവരെ തിരികെ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി വോറയുടെ സുഹൃത്തിന്റെ മകന്‍ നല്‍കിയ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിറങ്ങിയത്

Summary

PM Modi's school friend gets land back from firm linked to BJP MLA days after meeting him

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER