ആ കവിത മുഖ്യമന്ത്രിയുടെ ഭാര്യയുടേതല്ല, തന്റേതെന്ന് എഴുത്തുകാരി ; മധ്യപ്രദേശിലും കവിത മോഷണ വിവാദം

ഭാര്യപിതാവ് ഘനശ്യാം ദാസ് മനസിയുടെ മരണത്തിന് പിന്നാലെയാണ് ശിവരാജ് സിങ് ചൗഹാന്‍ കവിത സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്
ആ കവിത മുഖ്യമന്ത്രിയുടെ ഭാര്യയുടേതല്ല, തന്റേതെന്ന് എഴുത്തുകാരി ; മധ്യപ്രദേശിലും കവിത മോഷണ വിവാദം
Updated on: 
1 min read


ഭോപ്പാല്‍: മദ്യപ്രദേശിലും കവിത മോഷണ വിവാദം കൊഴുക്കുന്നു.  മുഖ്യമന്ത്രിയുടെ ഭാര്യയുടെ കവിത എന്ന പേരില്‍ ശിവരാജ് സിങ് ചൗഹാന്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കവിത മോഷണമാണെന്നാണ് ആരോപണം. കവിത തന്റേതാണെന്ന് വ്യക്തമാക്കി എഴുത്തുകാരി രംഗത്തെത്തി. 

ഭാര്യപിതാവ് ഘനശ്യാം ദാസ് മനസിയുടെ മരണത്തിന് പിന്നാലെയാണ് ശിവരാജ് സിങ് ചൗഹാന്‍ കവിത സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. ഭാര്യ സാധ്‌ന സിങ് എഴുതിയതാണെന്ന മുഖവുരയോടെ ബാവുജി എന്ന തലക്കെട്ടിലാണ് കവിത പോസ്റ്റ് ചെയ്തത്. 

ഇതിന് പിന്നാലെ കവിത മോഷണ ആരോപണവുമായി ബ്രാന്‍ഡിംഗ് എക്‌സ്പര്‍ട്ടും എഴുത്തുകാരിയുമായ ഭൂമിക ഭിര്‍ത്താരെ രംഗത്തെത്തി. ഡാഡി എന്ന പേരില്‍ താനെഴുതിയ കവിതയാണ് ഭാര്യയുടേതെന്ന പേരില്‍ താങ്കള്‍ പോസ്റ്റ് ചെയ്തതെന്നും ക്രെഡിറ്റ് തരണമെന്നും ഭൂമിക ആവശ്യപ്പെട്ടു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്തായിരുന്നു ഭൂമികയുടെ ട്വീറ്റുകള്‍. പിതാവ് മരിച്ചപ്പോള്‍ താനെഴുതിയ കവിതയാണിത്. ഇത് രാഷ്ട്രീയമാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. തനിക്ക് ക്രെഡിറ്റ് കിട്ടിയാല്‍ മതിയെന്നും ഭൂമിക പറഞ്ഞു. 

ശിവരാജ് സിങ് ചൗഹാന്‍ കവിത മോഷ്ടിച്ചു എന്നാരോപിച്ച് കോണ്‍ഗ്രസും രംഗത്തെത്തി. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ പദ്ധതികള്‍ പേരുമാറ്റി അവതരിപ്പിക്കുകയാണ് ബിജെപി ചെയ്യുന്നത്. ഇപ്പോള്‍ ആരോ എഴുതിയ കവിത ഭാര്യയുടെ പേരില്‍ മുഖ്യമന്ത്രി പ്രസിദ്ധീകരിച്ചിരിക്കുന്നു എന്നും കോണ്‍ഗ്രസ് നേതാവ് അരുണ്‍ യാദവ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com