പ്രതിയുടെ സ്വകാര്യ ജീവിതത്തിലേക്കു പൊലീസ് എത്തിനോക്കരുത്; ഗൂഗിള്‍ മാപ്പ് ജാമ്യവ്യവസ്ഥ അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി

supreme court
സുപ്രീം കോടതിഫയല്‍
Updated on
1 min read

ന്യൂഡല്‍ഹി: പ്രതിയുടെ സ്വകാര്യ ജീവിതത്തിലേക്കു പൊലീസിന് എത്തിനോക്കാന്‍ വഴിയൊരുക്കുന്ന ജാമ്യ വ്യവസ്ഥ അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി. ക്രിമിനല്‍ കേസിലെ പ്രതി ജാമ്യ വ്യവസ്ഥയായി ഗൂഗിള്‍ മാപ്പ് പിന്‍ ചെയ്യണമെന്ന ഡല്‍ഹി ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.

മയക്കുമരുന്നു കേസില്‍ പ്രതിയായ നൈജീരിയന്‍ പൗരന്റെ കേസിലാണ്, ജസ്റ്റിസുമാരായ അഭയ് എസ് ഓക, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരുടെ ഉത്തരവ്. ഇത്തരമൊരു ജാമ്യ വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ജാമ്യം എന്ന സങ്കല്‍പ്പത്തിനു തന്നെ ഇത് എതിരാണെന്ന് കോടതി അഭിപ്രായപ്പെട്ടു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രതിയുടെ സഞ്ചാരം പൊലീസ് നിരന്തരമായി നിരീക്ഷിക്കുന്ന സാഹചര്യം ഉണ്ടാവരുത്. കേസിലെ പ്രതിയുടെ സ്വകാര്യ ജീവിതത്തിലേക്ക എത്തിനോക്കാന്‍ പൊലീസിന് വഴിയൊരുക്കുന്ന ജാമ്യ വ്യവസ്ഥ അംഗീകരിക്കാനാവില്ല- സുപ്രീം കോടതി പറഞ്ഞു.

supreme court
'വ്യാജമദ്യം കഴിച്ച് മരിച്ചവര്‍ക്ക് എന്തിനാണ് 10 ലക്ഷം കൊടുക്കുന്നത്?': തമിഴ്‌നാട് സര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി

സ്വകാര്യത മൗലിക അവകാശമാണെന്ന്, 2017ല്‍ സുപ്രീം കോടതിയുടെ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് നിര്‍ണായക ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് ജാമ്യ കേസില്‍ കോടതി വിധി പറഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Supreme Court
Supreme Court
'Do Not Appoint Honey M Varghese as HC Judge': Survivor Moves President and Chief Justice
today top five news
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com