നാഗ്പൂര്‍ സംഘര്‍ഷം; നിരവധി വാഹനങ്ങള്‍ കത്തിച്ചു; പൊലീസിന് നേരെ ആക്രമണം; നിരോധനാജ്ഞ പ്രഖ്യാപിച്ചു; 20 പേര്‍ പിടിയില്‍

പ്രതിഷേധത്തിനിടെ ഖുര്‍ ആന്‍ കത്തിച്ചുവെന്ന ആഭ്യൂഹവും പടര്‍ന്നതോടെ നാഗ്പൂര്‍ മഹല്‍ ഏരിയില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടി.
Police disperse an agitating crowd as communal tension prevailed Chitnis park area following the VHP-Bajrang Dal protest
ഔറംഗസേബിന്റെ ശവകൂടീരം നീക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷംപിടിഐ
Updated on
1 min read

മുംബൈ: മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ശവകൂടീരം നീക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധത്തിനിടെ ഖുര്‍ ആന്‍ കത്തിച്ചുവെന്ന ആഭ്യൂഹവും പടര്‍ന്നതോടെ നാഗ്പൂര്‍ മഹല്‍ ഏരിയില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടി. നിരവധി വാഹനങ്ങള്‍ കത്തിക്കുകയും പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തു. തുടര്‍ന്ന് പ്രദേശത്ത് നിരോധാനജ്ഞ പ്രഖ്യാപിച്ചു. നിരവധി പൊലീസുകാര്‍ക്കും പരിക്കേറ്റു

സംഭവവുമായി ബന്ധപ്പെട്ട് പതിനഞ്ചുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാവരോടും സമാധാനം പാലിക്കന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും ആവശ്യപ്പെട്ടു.

പൊലീസ് ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാരെ ഒഴിപ്പിക്കാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസുമായി കാര്യങ്ങള്‍ വിലയിരുത്തിയതായും എപ്പോഴും സമാധാനം പുലരുന്ന നഗരമാണ് നാഗ്പൂരെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരും ആഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്നും ഫഡ്‌നാവിസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com