ആശുപത്രിയിലെ നഴ്‌സുമാരുടെ ശുചിമുറിയില്‍ ഒളി കാമറ; ഡോക്ടര്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍ എംഎസ് ഓര്‍ത്തോ വിഭാഗം മൂന്നാംവര്‍ഷ വിദ്യാര്‍ഥിയും പൊള്ളാച്ചിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ട്രെയ്‌നി ഡോക്ടറുമാണ് ഇയാള്‍.
doctor arrested for placing camera inside nurses' toilet
ആശുപത്രിയിലെ നഴ്‌സുമാരുടെ ശുചിമുറിയില്‍ ഒളി കാമറ; ഡോക്ടര്‍ അറസ്റ്റില്‍പ്രതീകാത്മക ചിത്രം
Updated on
1 min read

കോയമ്പത്തൂര്‍: സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സുമാര്‍ ഉപയോഗിക്കുന്ന ശുചിമുറിയില്‍ ഒളികാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ യുവ ട്രെയിനി ഡോക്ടര്‍ അറസ്റ്റില്‍. 33കാരനായ കൃഷ്ണഗിരി ജില്ലയിലെ ഊത്തങ്കര സ്വദേശി വെങ്കിടേഷാണ് പിടിയിലായത്. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍ എംഎസ് ഓര്‍ത്തോ വിഭാഗം മൂന്നാംവര്‍ഷ വിദ്യാര്‍ഥിയും പൊള്ളാച്ചിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ട്രെയ്‌നി ഡോക്ടറുമാണ് ഇയാള്‍.

രണ്ടുദിവസം മുന്‍പു ശുചിമുറിയില്‍ പോയ നഴ്‌സാണ് പേനയുടെ ആകൃതിയിലുള്ള കാമറ കണ്ടത്. തുടര്‍ന്ന് വിവരം മെഡിക്കല്‍ സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാമറ സ്ഥാപിച്ചത് ഡോക്ടറാണെന്ന് കണ്ടെത്തിയത്.

കേസെടുത്ത പൊലീസ് ഡോക്ടറെ ചോദ്യംചെയ്തപ്പോള്‍ നവംബര്‍ 16 മുതല്‍ ശുചിമുറിയില്‍ കാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയതായി വ്യക്തമായി. ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ പത്തുദിവസം മുന്‍പ് ഓണ്‍ലൈനില്‍ ക്യാമറ വാങ്ങിയതായി കണ്ടെത്തി. ഇയാളില്‍ നിന്ന് ഫോണും മെമ്മറി കാര്‍ഡ് പിടിച്ചെടുത്തതായും പൊലിസ് പറഞ്ഞു.

ഇയാള്‍ ജോലി ചെയ്ത മറ്റ് ആശുപത്രിയിലും സമാന സംഭവം നടന്നിട്ടുണ്ടോ എന്നു പൊലീസ് അന്വേഷിച്ചുവരുകയാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com