

ന്യൂഡൽഹി: ലൈംഗിക വിഡിയോ വിവാദത്തിൽ ആദ്യമായി പ്രതികരിച്ച് കര്‍ണാടക ഹാസനിലെ ജെഡിഎസ് സ്ഥാനാര്‍ഥിയും ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വല്‍ രേവണ്ണ. ലൈംഗിക വിഡിയോ വിവാദ കേസ് അന്വേഷണം നടക്കുന്നതിനിടെയാണ് പ്രജ്വല്‍ രേവണ്ണയുടെ പ്രതികരണം. താൻ ബംഗളൂരുവിൽ ഇല്ലെന്നും അന്വേഷണ സംഘത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും സത്യം തെളിയുമെന്നും അദ്ദേഹം എക്സിലൂടെ പറഞ്ഞു.
എന്നാൽ ഈ കുറിപ്പ് എവിടെ നിന്നാണ് പോസ്റ്റ് ചെയ്‌തതെന്ന് വ്യക്തമല്ല. കമന്‍റ് ചെയ്യാൻ കഴിയാത്ത വിധമാണ് പോസ്റ്റ്. വിദേശത്ത് നിന്നാണോ പോസ്റ്റ് ചെയ്തത് അതോ ഹാസനിലെ പ്രജ്വലിന്‍റെ സോഷ്യൽ മീഡിയ ടീം ആണോ എന്നെല്ലാമുള്ള അവ്യക്തതകളാണ് ഇതിലുള്ളത്. 'അന്വേഷണവുമായി സഹകരിക്കാൻ താന്‍ ബംഗളൂരുവില്‍ ഇല്ല, ഇക്കാര്യം അന്വേഷണസംഘത്തെ അഭിഭാഷകൻ വഴി അറിയിച്ചു, അവസാനം സത്യം തെളിയും'- പ്രജ്വല്‍ രേവണ്ണ എക്സിൽ കുറിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കേസില്‍ പ്രജ്വലിനും അച്ഛനും എംഎല്‍എയുമായ രേവണ്ണയ്ക്കുമെതിരെ പ്രത്യേകാന്വേഷണ സംഘം സമൻസ് അയച്ചിരുന്നു. രാജ്യം വിട്ട പ്രജ്വലിനെ തിരികെയെത്തിക്കുന്ന കാര്യത്തിൽ വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെടാനുള്ള ഒരുക്കത്തിലാണ് എസ്ഐടി ഉദ്യോഗസ്ഥർ. ഇരകളാക്കപ്പെട്ട സ്ത്രീകളെ വിളിച്ച് വരുത്തി മൊഴിയെടുക്കുന്നതിനും ഒരുങ്ങുന്നുണ്ട്. ഹൊലെനരസിപുര സ്റ്റേഷനിലാണ് പ്രജ്വലിനെതിരെ ലൈംഗിക പരാതി രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. അന്വേഷണം തുടങ്ങിയതിന് പിന്നാലെ പ്രജ്വല്‍ വിദേശത്തേക്ക് കടക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates