'മോ​ദിക്ക് കുട്ടികളില്ലാത്തതിന് എനിക്ക് എന്തു ചെയ്യാൻ സാധിക്കും? ദൈവത്തോട് പ്രാർഥിക്കാം'- പരിഹാസവുമായി ലാലു

'മോ​ദിക്ക് കുട്ടികളില്ലാത്തതിന് എനിക്ക് എന്തു ചെയ്യാൻ സാധിക്കും? ദൈവത്തോട് പ്രാർഥിക്കാം'- പരിഹാസവുമായി ലാലു
ലാലു പ്രസാദ് യാദവ്/ ഫയൽ
ലാലു പ്രസാദ് യാദവ്/ ഫയൽ
Updated on
1 min read

പട്ന: സോഷ്യലിസ്റ്റ് പാർട്ടികളിൽ കുടുംബാധിപത്യവും കപട സോഷ്യലിസവുമാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനു മറുപടിയുമായി ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. നരേന്ദ്ര മോദിക്കു മക്കളുണ്ടാകാൻ ദൈവത്തോടു പ്രാർഥിക്കാമെന്നായിരുന്നു ലാലുവിന്റെ പ്രതികരണം.

മോ​ദിക്ക് കുട്ടികളില്ലാത്തതിന് എനിക്ക് എന്തു ചെയ്യാൻ സാധിക്കും? മുഖ്യമന്ത്രി നിതീഷ് കുമാറിന് ഒരു മകനുണ്ടെങ്കിലും രാഷ്ട്രീയത്തിലിറങ്ങാൻ യോഗ്യനല്ലെന്നും ലാലു പരിഹസിച്ചു.

സോഷ്യലിസ്റ്റ് പാർട്ടികളിൽ ഇപ്പോൾ  കുടുംബാധിപത്യവും കപട സോഷ്യലിസവുമാണ്. സോഷ്യലിസ്റ്റ് നേതാക്കളായിരുന്ന റാം മനോഹർ ലോഹ്യയുടെയും ജോർജ് ഫെർണാണ്ടസിന്റെയും മക്കളെ ആരെയെങ്കിലും രാഷ്ട്രീയത്തിൽ കണ്ടോയെന്നും മോദി ചോദിച്ചു. ജനതാദൾ (യു) നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ കുടുംബവും രാഷ്ട്രീയത്തിൽ ഇറങ്ങിയില്ലെന്നു മോദി ചൂണ്ടിക്കാട്ടി. 

ആർജെഡിയെയും സമാജ്‌വാദി പാർട്ടിയെയും ഉന്നമിട്ടായിരുന്നു മോദിയുടെ പരാമർശം. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശത്രു കുടുംബ രാഷ്ട്രീയമാണെന്നും മോദി പറഞ്ഞിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com